HomeEntertainmentഭരതനാട്യത്തിന്റെ അരങ്ങിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ആഗോള വേദിയിലേക്ക്

ഭരതനാട്യത്തിന്റെ അരങ്ങിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ആഗോള വേദിയിലേക്ക്

Published on

മുംബൈ മലയാളി യുവാവ് രജിത് ദേവ് തന്റെ പ്രതിഭകൊണ്ട് ചരിത്രമെഴുതുകയാണ്. ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലെ ടൈറ്റിൽ ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിന് പിന്നിലെ മലയാളി സാന്നിധ്യത്തിന്റെ വിജയകഥയിലേക്ക്

ഫിഫ ലോകകപ്പ് ഗാനത്തിലൂടെ ചരിത്രമെഴുതി മുംബൈ മലയാളി യുവാവ്. ലോകകപ്പ് കാൽപന്ത് മാമാങ്കത്തിന് ആവേശം പകർന്ന് മലയാളിയുടെ ചുവടുകളും.

ഉദ്ഘാടനച്ചടങ്ങില്‍ മുഴങ്ങുന്ന ഗാനത്തിന് പിന്നിലെ സാന്നിധ്യമായി ഇന്ത്യയുടെ പേരും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഉയർത്തിക്കാട്ടുകയാണ് രജിത് ദേവ്.

2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിലെ ഗാനങ്ങളിലൊന്നായ സിയർ സിയർ എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫറായ രജിത് ദേവ് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക ആൽബവുമായി ബന്ധപ്പെട്ട ആദ്യ ഇന്ത്യൻ എന്ന ബഹുമതിക്കൊപ്പം, ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്ന അംഗീകാരവും രജിത്തിന് ലഭിക്കുന്നു.

മുംബൈയിൽ ജനിച്ചു വളർന്നെങ്കിലും വേരുകൾ കേരളത്തിലെ ഷൊർണൂരിലാണെന്ന് രജിത് അഭിമാനത്തോടെ പറയുന്നു.

ബാല്യകാലത്ത് സഹോദരിക്കൊപ്പം ഭാരതനാട്യം ക്ലാസുകളിൽ പോയതാണ് നൃത്തലോകവുമായി രജിതിന്റെ ആദ്യ ബന്ധം. പിന്നീട് പരിശീലനത്തിലൂടെ നൃത്തത്തെ ജീവിതവഴിയാക്കി മാറ്റുകയായിരുന്നു.

കുടുംബത്തിന്റെ പിന്തുണയാണ് വിജയത്തിന്റെ അടിത്തറയെന്ന് രജിത് ഓർക്കുന്നു.

ബോളിവുഡിലും സ്വന്തമായി ഇടം നേടിയ രജിത് സൂപ്പർ താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ത്രില്ലിലാണ്. ഷാരൂഖ് ഖാനും, സൽമാൻ ഖാനും, ആമിർ ഖാനുമെല്ലാം ഇന്ന് രജിതിന്റെ ചുവടുകൾക്കൊപ്പം നൃത്തം ചെയ്യുന്നു. താക്കുർളി മഹിളാ സമിതി സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. സ്കൂൾ കലോത്സവങ്ങൾ, ഗണേശോത്സവ വേദികൾ, പ്രാദേശിക സാംസ്കാരിക പരിപാടികൾ എന്നിവയായിരുന്നു ആദ്യ അവതരണ വേദികൾ. ഭരതനാട്യം പഠിച്ചിരുന്ന ചേച്ചിക്ക് ഡാൻസ് ക്ലാസ്സിലേക്ക് അകമ്പടി പോകുമ്പോഴായിരുന്നു നൃത്തത്തോടുള്ള അഭിനിവേശം. ഇടവേളകളിൽ പരിശീലനം നേടി.ഭരതനാട്യത്തിൽ തുടക്കം കുറിക്കാൻ നിമിത്തമായ ശോഭ ടീച്ചറെയും ചന്ദ്രൻ അങ്കിളിനെയും രജിത് നന്ദിയോടെ ഓർക്കുന്നു.

ലോക ഫുട്ബോളിന്റെ മഹാമേളയിൽ ഇന്ത്യൻ സാന്നിധ്യം കൂടുതൽ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, ഒരു മുംബൈ മലയാളി യുവാവിന്റെ ഈ നേട്ടം മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണ്. ആഗോള വേദിയിൽ തന്റെ കലാപാടവത്തിലൂടെ ഇന്ത്യയുടെ പേരും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഉയർത്തിക്കാട്ടുകയാണ് രജിത് ദേവ്.

Watch Amchi Mumbai for the detailed story . Click here to watch the inaugural song

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...