More
    HomeNewsകത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനത്തിന് മുംബൈയിൽ തുടക്കം

    കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനത്തിന് മുംബൈയിൽ തുടക്കം

    Published on

    മുംബൈ: കത്തോലിക്ക കോൺഗ്രസ് ദേശീയ സമിതിയുടെ നേതൃത്വത്തിൽ കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈയിൽ തുടക്കമാകും. 2026 ആഗസ്റ്റ് 1, 2 തീയതികളിൽ മുംബൈ എയർ ഇന്ത്യ സിറ്റി, വെച്ച് നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉത്ഘാടനം ചെയ്യും.

    ‘സമുദായ ശാക്തീകരണവും രാഷ്ട്രപുരോഗതിയും’ പ്രമേയം

    ‘സമുദായ ശാക്തീകരണവും രാഷ്ട്രപുരോഗതിയും’ എന്ന മുഖ്യപ്രമേയവുമായി സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിൽ 108 വർഷത്തെ സുദീർഘമായ ചരിത്രമുള്ള കത്തോലിക്ക കോൺഗ്രസിന്റെ വിവിധ പ്രവർത്തന മേഖലകളും ഭാവി പദ്ധതികളും ചർച്ച ചെയ്യും.

    ഭാരതത്തിലെ വിവിധ സീറോ മലബാർ രൂപതകളിൽ നിന്നുള്ള സഭാ-സമുദായ നേതാക്കളും വിവിധ രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. കത്തോലിക്ക സമൂഹത്തിന്റെ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനുമുള്ള നിർണായക ചർച്ചകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

    രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് ക്രൈസ്തവ സമൂഹം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ, ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ, യുവജന പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

    കത്തോലിക്ക കോൺഗ്രസിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തീരുമാനങ്ങളും സമ്മേളനത്തിൽ കൈക്കൊള്ളുമെന്ന് സംഘാടകർ അറിയിച്ചു.

    പ്രമുഖർ പങ്കെടുക്കും

    ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും വിവിധ സെഷനുകളിലുമായി സഭാ-സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

    മാർ റാഫേൽ തട്ടിൽ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ , മാർ റാഫി മഞ്ഞളി, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരശ്ശേരി, മാർ തോമസ് പാടിയത്ത് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

    കൂടാതെ കോൺഫറൻസിൽ ഡീൻ കുര്യാക്കോസ് എം.പി., കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, അഡ്വ. ബിജു പത്തനിയിൽ, ഡോ. ജോയൽ ജെ. ഓഴുക്കയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രൊഫ. കെ.എം. ഫ്രാൻസിസ്, അനൂപ് ആന്റണി, എന്നിവരടക്കമുള്ള പ്രമുഖരും പങ്കെടുക്കും.

    പ്രതിനിധികൾക്ക് പ്രത്യേക ക്രമീകരണങ്ങൾ

    ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് മുംബൈ സിറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസ സൗകര്യവും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

    പുതിയ ദിശാബോധം നൽകുന്ന സമ്മേളനം

    സാമുദായിക ഐക്യവും സാമൂഹിക പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്നതിനൊപ്പം, മാറിവരുന്ന കാലഘട്ടത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പങ്കും ഉത്തരവാദിത്വങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി ദേശീയ സമ്മേളനം മാറുമെന്നാണ് പ്രതീക്ഷ.

    കത്തോലിക്ക കോൺഗ്രസിന്റെ ദേശീയ സമ്മേളനത്തിന് കല്യാൺ അതിരൂപത ആതിഥേയത്വം വഹിക്കുന്നത് മുംബൈയിലെ ക്രൈസ്തവ സമൂഹത്തിനും പ്രത്യേകിച്ച് കത്തോലിക്ക വിശ്വാസികൾക്കും ഏറെ പ്രാധാന്യമുള്ള സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

    Latest articles

    ഭർത്താവിന് പിന്നാലെ ഭാര്യയും മകളും; പുണെയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

    പുണെ: പിംപ്രിയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ നാടിനെ നടുക്കിയ ദുരന്തം. ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുടുംബനാഥൻ...

    സോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

    നാസിക്: നാസിക്കിലെ റാണി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീ. സോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധനസഹായം...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ മഹിളാ വിംഗിന്റെ സാമൂഹ്യസേവന പ്രവർത്തനം

    സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) മഹിളാ വിംഗ്, സുർഗാന താലൂക്കിലെ...

    ടാറ്റാ മുംബൈ മാരത്തൺ ജനുവരി 17ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

    മുംബൈ: ഇരുപത്തിരണ്ടാമത് ടാറ്റാ മുംബൈ മാരത്തൺ അടുത്ത വർഷം ജനുവരി 17ന് ഞായറാഴ്ച നടക്കും. മാരത്തണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ...
    spot_img

    More like this

    ഭർത്താവിന് പിന്നാലെ ഭാര്യയും മകളും; പുണെയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

    പുണെ: പിംപ്രിയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ നാടിനെ നടുക്കിയ ദുരന്തം. ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുടുംബനാഥൻ...

    സോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

    നാസിക്: നാസിക്കിലെ റാണി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീ. സോമന്റെ കുടുംബത്തിന് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധനസഹായം...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ മഹിളാ വിംഗിന്റെ സാമൂഹ്യസേവന പ്രവർത്തനം

    സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) മഹിളാ വിംഗ്, സുർഗാന താലൂക്കിലെ...