HomeArticleദൃശ്യം - 3. Movie Review - അമ്പിളി കൃഷ്ണകുമാർ

ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

Published on

എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല.

Must watchable movie .

സങ്കടങ്ങളും വേദനകളും ഭയവുമെല്ലാം ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കി സ്വയം അനുഭവിച്ച , ഒരച്ഛനെ മാത്രമേ ഞാൻ ഞാനിതിൽ കണ്ടുള്ളൂ .

സ്വന്തം കുടുംബത്തിൻ്റെ ശക്തിയായി, അവരുടെ ബലമായി, വിശ്വാസമായി
കൂടെ നിൽക്കുന്ന ഒരച്ഛൻ.

ആ അച്ഛനെ കണ്ണുംപൂട്ടി വിശ്വസിക്കുന്ന രണ്ടു പെൺമക്കൾ.

ഇത്രയുമാണ് എന്നെ സംബന്ധിച്ച് ദൃശ്യം 3.

എൻ്റെ പാവം ഹൃദയം അലിഞ്ഞുപോയി.
സങ്കടം വന്നു. കരയാൻ തോന്നി.

തങ്ങളുടെ ഏതവസ്ഥയിലും ആപത്ഘട്ടത്തിലും പ്രതിസന്ധിയിലും അച്ഛൻ കൂടെയുണ്ടാകുമെന്നുള്ള ഉറപ്പ് , ആ വിശ്വാസം ,

അതു കണ്ടപ്പോൾ അതെൻ്റെ കരളിൽ തറച്ചു.
ഹൃദയത്തിൽ നോവു പടർത്തി.

ദൃശ്യം സീരീസിലെ മോഹൻലാൽ എന്ന
‘ജോർജുകുട്ടി അച്ഛൻ’

ശരിക്കും മനസ്സിൽ തൊട്ടത് ഇതിലാണ്.
‘അച്ഛൻ ‘ എന്ന വാക്കുപോലും ഉച്ചരിക്കാൻ അവസരം കിട്ടിയില്ലാത്ത ഞാനെന്ന മകൾ ,
എൻ്റെ സങ്കടം, എല്ലാം കണ്ണുനീരായി പുറത്തുചാടി.

അല്ലെങ്കിലും ഇപ്പോൾ കുറച്ചു നാളുകളായി കരച്ചിൽ എൻ്റെ നിയന്ത്രണ പരിധിയിൽ നിൽക്കാതായിട്ട്. 40 കളിലെ ഹോർമോൺ changes( Pre Menopause Period ) ആയിരിക്കും കാരണമെന്ന് ആരോ പറഞ്ഞു.

സ്‌നേഹം, കരുതൽ ,ഒക്കെ കണ്ടാലാണ് കരയാൻ തോന്നുക ,
ക്രൂരത , ദുഃഖം, ഒക്കെ കണ്ടാൽ മനസ്സ് കല്ലിക്കുകയേ ഉള്ളൂ.

കരച്ചിൽ വരില്ല.

അരക്ഷിതാവസ്ഥകൾ നിറഞ്ഞ ബാല്യത്തിലും പിന്നീട്,
ജീവിതത്തിലുടനീളമുണ്ടായിട്ടുള്ള, ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളിലുമെല്ലാം

” പോട്ടെ സാരമില്ല ,
” ഞാനുണ്ടു കൂടെ “

എന്നുപറയാൻ ,

വിരൽ പിടിക്കാനൊരു കയ്യില്ലാതെ ,
ചായാനൊരു തോളില്ലാതെ ….

സങ്കടം വന്നിട്ട് കണ്ണിൽ
നീർമൂടി തിരികെയിറങ്ങുമ്പോൾ പടികൾ കാണാതെ നിന്നുപോയി.

വേറൊന്നും പറയാനില്ല.

  • അമ്പിളി കൃഷ്ണകുമാർ

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this