More
    HomeNewsട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    ട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    Published on

    റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറിൽ നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതി (KMSS) യും സംയുക്തമായി ട്രാഫിക് അവബോധ പരിപാടി സംഘടിപ്പിച്ചു. യാത്രികർക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

    അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ (ട്രാഫിക്) യതിൻ പാട്ടിൽ സാറിന്റെയും ട്രാഫിക് ഹവൽദാർ സച്ചിൻ ജാധവ് സാറിന്റെയും നേതൃത്വത്തിൽ പരിപാടി നടന്നു. ഹെൽമറ്റ് ധാരണയുടെ പ്രാധാന്യം, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, സുരക്ഷിതമായ റോഡ് പെരുമാറ്റം എന്നിവയെക്കുറിച്ച് യാത്രികർക്കും വാഹനയാത്രികർക്കും അവർ വിലപ്പെട്ട നിർദേശങ്ങളും ബോധവൽക്കരണവും നൽകി.

    കേരള മഹിളാ സേവാ സമിതി പ്രസിഡന്റ് ജയ കുറുപ്പ്, സെക്രട്ടറി ജലജ സുഗുണൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി ലളിത വിനോദ്, ട്രഷറർ വിജയ ഗോവിന്ദ് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ മിനി നായർ, സുനിത നായർ, ജയ ഹരിദാസൻ, സിന്ധു ഹരീഷ്, റീന മോഹൻ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

    ട്രാഫിക് സുരക്ഷാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചതിന്റെ ഭാഗമായി അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ യതിൻ പാട്ടിൽ സാർ കേരള മഹിളാ സേവാ സമിതി അംഗങ്ങൾക്ക് “ട്രാഫിക് അംബാസഡർ” ബാഡ്ജുകൾ നൽകി ആദരിച്ചു.

    പരിപാടി വിജയകരമാക്കാൻ സഹകരിച്ച നാസിക് സിറ്റി ട്രാഫിക് പോലീസിനും കേരള മഹിളാ സേവാ സമിതി അംഗങ്ങൾക്കും കേരള സേവാ സമിതി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

    റോഡ് സുരക്ഷയെക്കുറിച്ചുള്ള സാമൂഹിക ബോധവൽക്കരണത്തിന് ഈ സംയുക്ത പ്രവർത്തനം മികച്ച മാതൃകയായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this