ലോകം മുഴുവൻ സുഖം പകരാനായി ശ്രേയ പാടുന്നു. ചരിത്രം കുറിക്കുന്ന സ്വരലയ ഫേസ്ബുക് ലൈവ് നാളെ ആംചി മുംബൈയിൽ

0

ലോകമെമ്പാടും അടച്ചിരിക്കുന്ന ഈ കൊറോണക്കാലത്ത് ഫേസ്‌ബുക്ക് ലൈവുകളിലൂടെ വൈറൽ തരാമാവുകയാണ് ശ്രേയ എടപ്പാൾ. ഇതിനകം വിവിധ പ്ലാറ്റുഫോമുകളിലൂടെ ഫേസ്‌ബുക്ക് ലൈവുകളിൽ ശ്രേയ പാടുന്ന പാട്ടുകൾക്ക് കാഴ്ചക്കാരായി ഓണലൈനിൽ പതിനായിരങ്ങളാണ് എത്തുന്നത്. അംഗങ്ങൾ ആവശ്യപ്പെടുന്ന പാട്ടുകളെല്ലാം പാടി കൊടുത്താണ് ശ്രേയ ഫേസ്ബുക്ക് ലൈവിൽ പ്രേക്ഷക പ്രീതി നേടുന്നത്.

നാളെ സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചക്ക് 1 മണി മുതൽ വൈകീട്ട് 7 മണി വരെയായിരിക്കും ശ്രേയ ഫേസ്ബുക്ക് ലൈവിൽ ഗാനങ്ങൾ ആലപിക്കുക. സ്വരലയയും ആംചി മുംബൈയും ചേർന്നൊരുക്കുന്ന ഈ തത്സമയ സംഗീത പരിപാടി സ്വരലയ ഓർക്കസ്ട്ര ഫേസ്ബുക്ക് പേജിലും ആംചി മുംബൈയുടെ എല്ലാ ഓൺലൈൻ പ്ലാറ്റുഫോമുകളിലും ലഭ്യമായിരിക്കും. സ്വരലയ ഡയറക്ടർ ടി ആർ അജയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ഏകോപനം നിർവഹിക്കുന്നത് പി സത്യനാണ്

ഇക്കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളമാണ് ഫേസ്‌ബുക്ക് ലൈവിൽ പ്രേഷകരോടൊപ്പം പാട്ടുകൾ പാടി ശ്രേയ ചരിത്രം കുറിച്ചത്. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സ്റ്റേജ് ഷോകളിലും ഗാനമേളകളിലുമെല്ലാം നിറ സാന്നിദ്ധ്യമാണ് ശ്രേയ. കൈതപ്രം വിശ്വനാഥന്റെ സ്വദി കലാ കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കി, നിലവിൽ ചെമ്പൈ മ്യൂസിക് കോളേജിലെ മൂന്നാം വർഷ വിദ്യാത്ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here