സാമൂഹിക ബോധവൽക്കരണവും സാംസ്കാരിക ഉണർവും കൈകോർക്കുന്ന ദേശീയ വനിതാ കൂട്ടായ്മയുടെ ആറാം അധ്യായം മുംബൈയിലെ മലയാളി സമൂഹത്തിനും വനിതാ പ്രവർത്തകർക്കും ഒരു സ്മരണീയ അനുഭവമാകുമെന്നാണ് വേദിയൊരുക്കുന്ന ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികളുടെയും പ്രതീക്ഷ. രാജ്യത്തെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ക്രിയേറ്റീവ് വിമൻ സംഘടിപ്പിക്കുന്ന ആറാമത് കോൺഫറൻസ് 2026-ന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. സ്ത്രീകളുടെ സൃഷ്ടിപരമായ കഴിവുകൾ, സാമൂഹിക ഇടപെടലുകൾ, വിദ്യാഭ്യാസ-സാംസ്കാരിക സംഭാവനകൾ എന്നിവയെ ഒരേ വേദിയിൽ ആഘോഷമാക്കുന്ന സംഗമത്തിനാണ് നവി മുംബൈയിൽ വേദിയൊരുങ്ങുന്നത്.
വിദ്യാഭ്യാസം, സാഹിത്യം, സാമൂഹിക പ്രവർത്തനം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളാണ് ഇത്തവണ വേദിയെ അലങ്കരിക്കുന്നത്.
പരിപാടിയുടെ മുഖ്യാതിഥിയായി പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും Homi Bhabha National Institute (DAE)-ലെ സീനിയർ പ്രൊഫസറുമായ ഡോ. ബി.കെ സപ്ര പങ്കെടുക്കും. ശാസ്ത്ര-വിദ്യാഭ്യാസ രംഗത്തെ അവരുടെ അനുഭവങ്ങളും സ്ത്രീകളുടെ മുന്നേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കോൺഫറൻസിന് പുതിയ ദിശാബോധം നൽകുമെന്നാണ് സംഘാടകർ പറയുന്നത്.
വിശിഷ്ടാതിഥിയായി കവയിത്രിയും എഴുത്തുകാരിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജയ ആനന്ദ്, സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും കെയർ ഫോർ മുംബൈ ജനറൽ സെക്രട്ടറിയുമായ പ്രിയ വർഗീസ് എന്നിവരും പങ്കെടുക്കും.
സ്ത്രീകളുടെ ആത്മവിശ്വാസവും നേതൃപാടവവും സൃഷ്ടിപരമായ ഇടപെടലുകളും സമൂഹത്തിന് എത്രത്തോളം പ്രചോദനമാകുന്നു എന്നതിനെ ആസ്പദമാക്കി വിവിധ സെഷനുകൾ കോൺഫറൻസിന്റെ ഭാഗമായി നടക്കും. സാഹിത്യ സംവാദങ്ങൾ, പ്രചോദന പ്രഭാഷണങ്ങൾ, വനിതാ സംരംഭകത്വ ചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
“സ്ത്രീകളുടെ ക്രിയാത്മകമായ ഇടപെടലുകൾ സമൂഹ മാറ്റത്തിന്റെ ശക്തി കൂടിയാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ ഒരുമിപ്പിച്ച് പുതിയ തലമുറയ്ക്ക് പ്രചോദനമാകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സാമൂഹിക ബോധവൽക്കരണവും സാംസ്കാരിക ഉണർവും കൈകോർക്കുന്ന ഈ വനിതാ കൂട്ടായ്മയുടെ ആറാം അധ്യായം മുംബൈയിലെ മലയാളി സമൂഹത്തിനും വനിതാ പ്രവർത്തകർക്കും ഒരു സ്മരണീയ അനുഭവമാകുമെന്നാണ് വേദിയൊരുക്കുന്ന ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികളുടെയും പ്രതീക്ഷ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
