More
    Homeഇടിമിന്നലിൽ കുടുങ്ങി ഷിൻഡെയുടെ ഹെലികോപ്റ്റർ; ജുഹുവിൽ അടിയന്തിര ലാൻഡിംഗ്

    ഇടിമിന്നലിൽ കുടുങ്ങി ഷിൻഡെയുടെ ഹെലികോപ്റ്റർ; ജുഹുവിൽ അടിയന്തിര ലാൻഡിംഗ്

    Published on

    മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സഞ്ചരിച്ച ഹെലികോപ്റ്റർ കല്യാണിന് സമീപം ശക്തമായ ഇടിമിന്നലിലും കാറ്റിലും അകപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്ന് പൈലറ്റ് അതിവേഗം സ്ഥിതിഗതികൾ വിലയിരുത്തി ഹെലികോപ്റ്റർ മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

    ജുഹു വിമാനത്താവളത്തിൽ ഹെലികോപ്റ്റർ സുരക്ഷിതമായി ഇറക്കിയതായി അധികൃതർ അറിയിച്ചു. ഉപമുഖ്യമന്ത്രി ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.

    മഹാലക്ഷ്മി റേസ്‌കോഴ്‌സ് ഹെലിപാഡിൽ നിന്ന് മുർബാദിലേക്കായിരുന്നു ഷിൻഡെയുടെ യാത്ര. കല്യാണിന് സമീപം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാലാവസ്ഥ മോശമായത്. ശക്തമായ കാറ്റും ഇടിമിന്നലും ദൃശ്യപരത കുറയുകയും ചെയ്തതോടെ മുന്നോട്ടുപോകുന്നത് അപകടകരമാണെന്ന് വിലയിരുത്തിയ പൈലറ്റ് സുരക്ഷ മുൻനിർത്തി യാത്ര റദ്ദാക്കി മുംബൈയിലേക്ക് മടങ്ങുകയായിരുന്നു.

    പൈലറ്റിന്റെ സമയോചിതമായ തീരുമാനമാണ് വലിയ അപകടസാധ്യത ഒഴിവാക്കിയതെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം മെയ് 10ന്; പി ആർ കൃഷ്ണന്റെ ജീവചരിത്രഗ്രന്ഥം പ്രകാശനവും ചർച്ചയും

    കേരളീയ സമാജം (Regd) ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നത്തിൽ പുസ്തക പ്രകാശനവും ചർച്ചയും നടക്കും. മെയ് 10-ന് വൈകുന്നേരം 4:30ന്...

    ഡോംബിവിലിയിൽ നടന്ന ‘ഭാവാമൃതം’ പ്രേക്ഷക ഹൃദയം കീഴടക്കി

    ഇന്റർനാഷണൽ ഡാൻസ് ദിനത്തിന്റെ ഭാഗമായി ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ നടന്ന കലാക്ഷേത്രത്തിന്റെ ഭാവാമൃതം ശ്രദ്ധേയമായി. നൃത്തസന്ധ്യയിൽ ഗുരു...

    കേരളത്തിലെ യുഡിഎഫ് വിജയം: മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ വിജയാഘോഷം

    കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് മുംബൈയിലെ കോൺഗ്രസ് പ്രവർത്തകർ. ദാദറിലെ...

    മഹാരാഷ്ട്ര ഹയർ സെക്കന്ററി ഫലം: മികച്ച നേട്ടവുമായി മോഡൽ കോളേജ്

    മഹാരാഷ്ട്ര ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ, കേരളീയ സമാജം ഡോമ്പിവലി മോഡൽ കോളേജ് ശ്രദ്ധേയമായ വിജയമാണ് സ്വന്തമാക്കിയത്. എല്ലാ...
    spot_img

    More like this