ഇന്റർനാഷണൽ ഡാൻസ് ദിനത്തിന്റെ ഭാഗമായി ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ നടന്ന കലാക്ഷേത്രത്തിന്റെ നൃത്താമൃതം ശ്രദ്ധേയമായി. നൃത്തസന്ധ്യയിൽ ഗുരു പാർവതി ദത്ത മുഖ്യാതിഥിയായിരുന്നു. ഡോ. ഉമ്മൻ ഡേവിഡ് വിശിഷ്ടാതിഥിയായിരുന്നു. ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.
കലാക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ പ്രസിഡന്റ് വിശദീകരിച്ചു.

കലാക്ഷേത്രം ഭാരതനാട്യം ക്ലാസിലെ അവതരിപ്പിച്ച നൃത്തം പ്രേക്ഷക പ്രീതി നേടി. ഗുരു സമ്പദ് താമ്പെ, ഗുരു പാർവതി ദത്തയുടെ ശിഷ്യർ എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തവും കാണികളെ ആകർഷിച്ചു.
കലാശ്രീ ഗോപാലകൃഷ്ണന്റെ ശിഷ്യർ അവതരിപ്പിച്ച രാമഭാവം ബാലെ ശ്രദ്ധേയമായി.
ഗുരു പാർവതി ദത്തയുടെ ശിഷ്യർ അവതരിപ്പിച്ച കഥക് നൃത്തം പരിപാടിക്ക് നിറവേകി. ഉച്ചയ്ക്ക് 2 മണി മുതൽ കുട്ടികൾക്കായി വർക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു.

കലാക്ഷേത്രം ആദ്യമായി ഓൺലൈൻ പെൻസിൽ സ്കെച്ച് മത്സരവും സംഘടിപ്പിച്ചു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കുമാരി രജിത പരിപാടികൾ നിയന്ത്രിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI
