More
    Homeഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

    ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

    Published on

    നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ച് ശ്രദ്ധേയമായി.

    പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിളുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക്ടോപ്പുകൾ, മോണിറ്ററുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇ-വേസ്റ്റ് ഡ്രൈവ് ക്യാപ്റ്റൻ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിൽ സമാഹരിച്ചത്.

    ലോകപരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അംഗങ്ങളിൽ ബോധവത്കരണം നടത്തുകയും, വീടുകളിൽ നിന്ന് ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഗോപിനാഥൻ നമ്പ്യാർ വ്യക്തമാക്കി.

    World Earth Day-നോട് അനുബന്ധിച്ചാണ് ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ചത്. സമാജം ലൈബ്രേറിയനായ ഗോപിനാഥൻ നമ്പ്യാരോടൊപ്പം മഹിളാ വിഭാഗത്തിന്റെ സജീവ സഹകരണവും പരിപാടിക്ക് ലഭിച്ചു.

    പുതിയ ലോകത്തിന്റെ വെല്ലുവിളികളെ കാണാതെ പോകാൻ സമാജങ്ങൾക്ക് സാധിക്കില്ലെന്ന് പ്രസിഡണ്ട് ശശിധരൻ നായർ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ സമാഹരിക്കുന്നതിൽ വീട്ടമ്മമാരും കുട്ടികളും സജീവമായി പങ്കാളികളാകുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ലോക തലത്തിൽ ഓരോ വ്യക്തിയും ശരാശരി 7.6 കിലോഗ്രാം ഇ-മാലിന്യം സൃഷ്ടിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 57.4 ദശലക്ഷം ടൺ ഇ-മാലിന്യമാണ് വർഷംതോറും ഉണ്ടാകുന്നത്. എന്നാൽ ഇതിൽ വെറും 17.4 ശതമാനം മാത്രമാണ് ശാസ്ത്രീയമായി ശേഖരിക്കുകയും പുനരുപയോഗത്തിനായി സംസ്കരിക്കുകയും ചെയ്യുന്നത്.

    ഇ-മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ മണ്ണിലും വെള്ളത്തിലും വായുവിലും ദോഷകരമായി അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ടെന്ന് പ്രവർത്തകർ വിലയിരുത്തി.

    കഴിഞ്ഞ മൂന്ന് വർഷങ്ങളിലെയും മികച്ച പ്രതികരണത്തിന്റെ തുടർച്ചയായി ഇത്തവണയും വലിയ പങ്കാളിത്തം ലഭിച്ചതായി സീവുഡ്സ് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. പരിസ്ഥിതി പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഇത് സമാജത്തിന് പ്രചോദനമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

    ഊർജ്ജിത വനവത്കരണം, കൃഷി ബോധവത്കരണം, ദേശാടനപ്പക്ഷികൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും സമാജം ഇതിനുമുമ്പ് സജീവ പങ്കാളിത്തം തെളിയിച്ചിട്ടുണ്ട്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 2, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഭരണമാറ്റ...

    ഹിമാലയൻ സർവകലാശാല വൈസ് ചാൻസലറെ 100-ാമത് എ.ഐ.യു വാർഷിക സമ്മേളനത്തിൽ ആദരിച്ചു

    2026 ഏപ്രിൽ 28 മുതൽ 30 വരെ പൂനെയിൽ നടന്ന അഭിമാനകരമായ 100-ാമത് എ.ഐ.യു വാർഷിക ജനറൽ ബോഡി...

    എസ്‌ബി‌ഐ കാർഡുകൾ 1,800 കോടി രൂപയുടെ കിട്ടാക്കടം ഇന്റഗ്രോ ഫിൻ‌സെർവിന് വിറ്റു

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റഡ് സബ്സിഡിയറിയായ എസ്ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് , ഏകദേശം ₹1,800...

    കെനിയയെ വിസ്മയിപ്പിച്ച് മുതുകാടിന്റെ ‘MCube’ | മാജിക്, മ്യൂസിക്, മിഷൻ ഒറ്റവേദിയിൽ

    “ഇന്ദ്രജാലം” എന്ന വാക്ക് യാഥാർത്ഥ്യമാക്കി, മലയാളിയായ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ‘MCube’ ഷോ കെനിയയിൽ ഇന്ത്യൻ പ്രവാസികളുടെ...
    spot_img

    More like this