ബോബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നവൈകീട്ട് 6 മണിക്ക് ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികൾക്ക് തുടക്കമിട്ടു.
സമാജം വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ കെ. ദേവദാസ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗതപ്ര ഭാഷണത്തോടൊപ്പം സമാജത്തിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജോ : സെക്രട്ടറി ടി. എ. ശശി നന്ദി പറഞ്ഞു.

പരിപാടിയുടെ മുഖ്യാതിഥിയായ മുംബൈ ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി മിസിസ് കെ.ജി. മേനോനെ വൈസ് പ്രസിഡണ്ടും സെക്രട്ടറിയും വനിതാ വിഭാഗം കൺവീനർ ജ്യോതിർമയിയും ചേർന്ന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
ഫ്ലവേഴ്‌സ് ടി.വി ടൈറ്റിൽ 5 വിന്നറും പ്രശസ്ത ഗായകനുമായ ശിവശങ്കർ കൃഷ്ണയെ കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പും മുഖ്യാതിഥിയും ചേർന്ന് ആദരിച്ചു .
സമാജത്തിൻ്റെ പ്രസിദ്ധീകരണമായ വിശാല കേരളത്തിൻ്റെ പ്രകാശനം മുഖ്യാതിഥിയും ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.

ട്രഷറർ എം.വി. രവിയും ചടങ്ങിൽ സംബന്ധിച്ചു. ശിവശങ്കറിൻ്റെ ഗാനങ്ങൾക്കൊപ്പം സമാജം സംഗീത വേദി ഗായകർ അവതരിപ്പിച്ച ഗാനങ്ങളും നൃത്തവേദി അംഗങ്ങൾ അവരിപ്പിച്ച നൃത്ത ശിൽപ്പങ്ങളും അരങ്ങേറി. കലാകാരന്മാർക്ക് മുഖ്യാതിഥി ഫലകങ്ങൾ നൽകി. മധുനമ്പ്യാർ, സെബാസ്റ്റ്യൻ, അവതാരകനായി ശ്വാംലാൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. വിഷു കൈനീട്ടവും അത്താഴവും ഉണ്ടായിരുന്നു. For more photos of the event, click here
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS
