മുംബൈ: സെപ്റ്റംബർ 8 മുതൽ കാണാതായ സായന്ത് സജീവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് കുടുംബം വീണ്ടും പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചു.
വസായിൽ നിന്ന് അന്ധേരിയിലേക്ക് ഇന്റർവ്യൂവിനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ട സായന്ത്, പിന്നീട് വിരാറിലേക്ക് പോയതായി കണ്ടെത്തി. അവിടെ നിന്ന് വിരാർ–ഉധ്ന ലോക്കൽ ട്രെയിനിൽ കയറിയതായി സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഉധ്ന, ഗുജറാത്തിലെ സൂറത്തിന് സമീപമുള്ള റെയിൽവേ സ്റ്റേഷനായതിനാൽ, സായന്ത് ഗുജറാത്ത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ എത്തിയിരിക്കാമെന്ന ആശങ്കയിലാണ് കുടുംബം.
സാമൂഹിക മാധ്യമങ്ങളിൽ സജീവമല്ലാത്തതും, അടുത്ത സുഹൃത്തുക്കൾ ഇല്ലാത്തതും, ആഡംബരങ്ങളോട് താൽപര്യമില്ലാത്തതുമായ സ്വഭാവക്കാരനാണ് സായന്ത്. സമകാലീന യുവാക്കളെപ്പോലെ ആഘോഷജീവിതം നയിക്കുന്ന ആളല്ലെന്നും കുടുംബം പറയുന്നു. ഈ സാഹചര്യത്തിൽ, സായന്ത് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ഗുജറാത്തിലോ സമീപ പ്രദേശങ്ങളിലോ പ്രവർത്തിക്കുന്ന ആശ്രമങ്ങൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ അന്വേഷണം നടത്താൻ സഹായിക്കണമെന്ന് കുടുംബം പ്രത്യേകമായി അഭ്യർത്ഥിച്ചു.
ഗുജറാത്തിലെ മലയാളി സമാജങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും, സായന്തിനെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നും കുടുംബം അഭ്യർത്ഥിക്കുന്നു. Vasai Manikpur Police Station: 0250-2332110. Sajeev S (Father) +91 86685 48242
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS
