HomeArticleകാൾ ഫ്രം ട്രംപ് - (Rajan Kinattinkara)

കാൾ ഫ്രം ട്രംപ് – (Rajan Kinattinkara)

Published on

ഇന്നലെ രാത്രി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഐ.പി ൽ മൽസരം കണ്ട് ഉറങ്ങാൻ കിടന്നപ്പോഴാണ് പെട്ടെന്ന് ഫോൺ അടിക്കുന്നത് കേട്ടത്. നോക്കിയപ്പോൾ ട്രൂ കാളറിൽ ട്രംപ് വാർ എന്ന് കാണിക്കുന്നു, പക്ഷെ താഴെ 8155 സ്പാം റിപ്പോർട്ട് എന്നും കാണാനുണ്ട്. അതിനാൽ സ്പാം കാൾ എന്ന് കരുതി ഞാൻ ഫോൺ എടുത്തില്ല. കിടന്ന് 5 മിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും കാൾ, അതേ നമ്പറിൽ നിന്നു തന്നെ. ഇത്തവണ ഞാൻ ഫോണെടുത്തു.

ഹലോ പറഞ്ഞതും അങ്ങേ തലക്കൽ നിന്നും ഹൈ മൈ ഫ്രണ്ട് ഇത് കേട്ടതും ഞാനുറപ്പിച്ചു ഇത് ഒറിജിനൽ ട്രംപ് തന്നെ.

യെസ് സാർ , ഹൗ കാൻ ഐ ഹെൽപ്പ് യു ? ഞാൻ ചോദിച്ചു. ഇത്ര ഇംഗ്ലീഷേ എനിക്കറിയാമായിരുന്നുള്ളു. അതിനാൽ ബാക്കിയൊക്കെ ട്രാൻസ്ലേറ്റർ മുഖേന മലയാളത്തിലായിരുന്നു.

മൈ ഫ്രൻ്റ് , ഒരു യുദ്ധം എങ്ങനെ നിർത്താം എന്ന് പറഞ്ഞു തരുമോ ? ട്രംപിൻ്റെ ശബ്ദത്തിൽ പഴയ വീര്യമില്ല

അതിപ്പോൾ ഞാനെങ്ങനെയാ പറയുക, എങ്ങനെ യുദ്ധം തുടങ്ങാം എന്ന് വേണമെങ്കിൽ പറഞ്ഞു തരാം , ഞാൻ പറഞ്ഞു

അത് എനിക്കറിയാം, വെറുതെ ഇരിക്കുമ്പോൾ ചൊറിഞ്ഞിരിക്കാ എന്ന് നിങ്ങടെ ഭാഷയിൽ ഒരു ചൊല്ലില്ലേ, അത് പോലെ യുദ്ധം തുടങ്ങാൻ എനിക്കറിയാം, നിർത്താനാണ് അറിയാത്തത്. ട്രംപ്

എനിക്ക് നിർത്താനുള്ള വിദ്യയൊന്നും അറിയില്ല. ഞാൻ പറഞ്ഞു.

അങ്ങനെ പറയരുത്, നിങ്ങൾ മലയാളികൾ യുദ്ധവും കലഹങ്ങളുമൊക്കെ തീർക്കാൻ മിടുക്കരാണെന്ന് അമേരിക്കയിൽ വരെ പാട്ടാ , ട്രംപ് പറഞ്ഞു

അത് മിസൈൽ യുദ്ധമല്ല, വീട്ടിനുള്ളിലെ യുദ്ധമാണ്, ഞാൻ വ്യക്തമാക്കി

അത് മതി , വീട്ടിലെ യുദ്ധത്തിൻ്റെ ഒരു ലാർജർ വെർഷനാണല്ലോ രാഷ്ട്രയുദ്ധം, അപ്പോൾ ആ മെത്തേഡിനെ ഒന്ന് വിപുലീകരിച്ചാൽ ഈ യുദ്ധവും നിർത്താം. ട്രംപിൻ്റെ പ്രത്യാശ

വീട്ടിലെ യുദ്ധം നിർത്താൻ ഒരാൾ മിണ്ടാതിരുന്നാൽ മതി , ഞാൻ പറഞ്ഞു

അത് ഞാൻ ശ്രമിച്ചു, കുറച്ച് ദിവസം ഇറാൻ്റെ നേരെ ആക്രമണമില്ല എന്ന് പറഞ്ഞു. പക്ഷെ അവർ നിർത്തുന്നില്ല, ഇടത്തോട്ടും വലത്തോട്ടും മിസൈൽ വിട്ടുകൊണ്ടിരിക്കാ, എന്നോട് ഉളള ദേഷ്യം ഗൾഫ് രാഷ്ട്രങ്ങളോടാ തീർക്കുന്നത്, ട്രംപ് പറഞ്ഞു

അത് സാധാരണമാണ്, വീട്ടിലെ വഴക്കിൻ്റെ ദേഷ്യം വേലക്കാരിയോട് തീർക്കും , ഞാൻ പറഞ്ഞു

ഇനി ഇപ്പോൾ എന്ത് ചെയ്ത് ഈ യുദ്ധം ഒന്ന് നിർത്തും, എൻ്റെ ജനസമ്മതി ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കാ. ട്രംപിൻ്റെ വിലാപം

ഞങ്ങളിവിടെ വീട്ടു വഴക്കുണ്ടായാൽ ഭർത്താവ് ഭാര്യയോട് നീ പറയുന്നതാ ശരി എന്ന് പറയും , അതോടെ യുദ്ധം നിൽക്കും, അടഞ്ഞ അടുക്കള വാതിൽ വീണ്ടും തുറക്കും

ഞാൻ ഇറാനോട് നിങ്ങളാ ശരി എന്ന് പറയണോ?

എന്നാലേ ഹോർമുസ് വാതിൽ തുറക്കൂ, ഞാൻ പറഞ്ഞു.

എന്നാലും അതൊരു കുറ്റ സമ്മതം പോലെ അല്ലെ , ഒന്നുമില്ലെങ്കിലും ഞാൻ ഒരു അമേരിക്കൻ പ്രസിഡൻ്റല്ലേ

കുറ്റ സമ്മതം കഴിഞ്ഞ് ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ പോരേ, വാക്ക് മാറ്റി പറയുന്നത് നിങ്ങളിത് ആദ്യമായിട്ടൊന്നും അല്ലല്ലോ, ഞാൻ പറഞ്ഞു

അവിടെ കേരളത്തിലൊക്കെ എന്നെ പറ്റി എന്താ അഭിപ്രായം? ട്രംപിന് ഇവിടെ ലൈക്ക് കിട്ടുന്നുണ്ടോ എന്ന ആകാംക്ഷ

ഇവിടെ കേൾക്കുന്നത് ട്രംപും ഇറാനും തമ്മിൽ ഡീൽ ഉണ്ടെന്നാ , ഞാൻ പറഞ്ഞു

ഡീലോ! പിൻവാങ്ങാൻ ഒരു വഴി തേടുന്ന എനിക്ക് ഇറാനുമായി ഡീലോ ? ട്രംപ് ഡീൽ കേട്ട് ഞെട്ടി.

ഇസ്രായേലിനെ തോൽപ്പിക്കാൻ ഡീലുണ്ടെന്നാ ചില സംസാരം , ശരിയാണോന്ന് അറിയില്ല. ഞാൻ പറഞ്ഞു

ഞാനിപ്പോൾ എങ്ങനെ യുദ്ധത്തിൽ നിന്ന് തലയൂരണം, അത് പറ , ട്രംപിന് ക്ഷമ കെട്ടു

തല അങ്ങോട്ടിട്ട പോലെ ഒന്ന് ചരിച്ച് പുറത്തേക്കെടുക്കാൻ ശ്രമിക്കുക, കഴുത്തുളുക്കും , എന്നാലും ഊരിപ്പോരാം. ഞാൻ പറഞ്ഞു.

ഓക്കെ. മൈ ഫ്രൻ്റ്, യു ആർ സൊ സ്വീറ്റ് (ട്രംപ് വയ്ക്കും മുന്നെ ഞാൻ ഫോൺ വച്ചു)

  • രാജൻ കിണറ്റിങ്കര

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...
spot_img

More like this

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...