More
    HomeArticleപെസഹാ വ്യാഴാഴ്ച കല്പനയിൽ നിന്ന് കൃപയിലേക്ക് സ്നേഹത്തിലൂടെ പൂർത്തിയാകുന്ന വിമോചനം

    പെസഹാ വ്യാഴാഴ്ച കല്പനയിൽ നിന്ന് കൃപയിലേക്ക് സ്നേഹത്തിലൂടെ പൂർത്തിയാകുന്ന വിമോചനം

    Published on

    പെസഹാ വ്യാഴാഴ്ച ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയമിടിപ്പാണ്. ഒരു രാത്രിയിൽ ഒതുങ്ങുന്ന ഓർമ്മയല്ല ഇത്; മറിച്ച്, മാനവരക്ഷക്കുള്ള ദൈവിക പദ്ധതിയുടെ ആരംഭവും, വികാസവും, പൂർത്തീകരണവും രൂപപ്പെടുന്ന രക്ഷകര ചരിത്രത്തിന്റെ ആഴമുള്ള തുടർച്ചയാണ്.

    ഇസ്രായേൽ ജനതയുടെ വിമോചനപെസഹയും, ക്രിസ്തുവിലൂടെ പൂർത്തിയാകുന്ന പുതിയ പെസഹയും ഇവിടെ ഇന്ന് ഒന്നാകുന്നു. നിയമത്തിൽ ആരംഭിച്ച യാത്ര, സ്നേഹത്തിൽ പൂർത്തിയാകുന്ന മനോഹര നിമിഷം!!

    ഈജിപ്തിലെ അടിമത്തത്തിൽ കഴിയുന്ന ഇസ്രായേൽ ജനത്തെ യഹോവയായ ദൈവം മോചിപ്പിച്ച രാത്രിയാണ് ആദ്യ പെസഹ.

    ഒരു കുഞ്ഞാടിന്റെ രക്തം വാതിലുകളിൽ അടയാളമാക്കി, മരണത്തെ മറികടന്ന ജനതയ്ക്ക് സീനായി പർവതത്തിൽ മോശയിലൂടെ ദൈവം കല്പനകൾ നല്കുന്നു.

    മോശയുടെ നിയമം കല്ലിൽ എഴുതപ്പെട്ടതാണെങ്കിൽ ക്രിസ്തുവിന്റെ നിയമം ഹൃദയത്തിൽ എഴുതപ്പെടുന്നു

    മോശയുടെ ദശകല്പനകൾ മനുഷ്യന്റെ ജീവിതത്തെ ക്രമീകരിക്കാൻ നൽകിയ ദൈവനിയമമാണ്.“ചെയ്യുക”, “ചെയ്യരുത്” എന്ന രൂപത്തിൽ, മനുഷ്യനെ തെറ്റിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ജീവിതമാർഗരേഖ.

    എന്നാൽ ഈ നിയമത്തിന് ഒരു പരിധിയുണ്ട്: അത് മനുഷ്യന്റെ ബാഹ്യ ജീവിതത്തെ നിയന്ത്രിക്കുമെങ്കിലും ഹൃദയത്തെ മാറ്റാൻ കഴിയുന്നതായിരുന്നില്ല. അതിനാൽ തന്നെ പഴയ നിയമത്തിന്റെ യഥാർത്ഥമായൊരു പൂർത്തീകരണം പ്രവാസകാലത്തും (ബാബിലോൺ അടക്കമുള്ള കാലഘട്ടങ്ങൾ) ഇസ്രായേൽ ജനത കാത്തിരുന്നു.

    ഈ പശ്ചാത്തലത്തിലാണ് ക്രിസ്തു അന്ത്യ അത്താഴം നടത്തുന്നത്. ഇവിടെ ഒരു വിപ്ലവകരമായ മാറ്റം സംഭവിക്കുന്നു.

    അപ്പം എടുത്ത് ആശീർവദിച്ചു ശിഷ്യൻമാർക്ക് നൽകിക്കൊണ്ട് ഈശോ പറയുന്നു:
    “ഇത് നിങ്ങൾക്കായി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാണ്” അതു പോലെ പാന പാത്രമെടുത്ത് ക്രിസ്തു പറയുന്നു “ഇത് നിങ്ങൾക്കായി ചിന്തപ്പെടുന്ന പുതിയ നിയമത്തിലെ എന്റെ രക്തമാണ് ”

    മോശയുടെ നിയമം കല്ലിൽ എഴുതപ്പെട്ടതാണെങ്കിൽ ക്രിസ്തുവിന്റെ നിയമം ഹൃദയത്തിൽ എഴുതപ്പെടുന്നു. അവൻ അപ്പവും വീഞ്ഞുമായി എന്നെന്നും ആചാരിക്കാനുള്ള ഉടമ്പടിയായി നമ്മുടെ ഹൃദയത്തിൽ എഴുതപ്പെടുന്നു.

    ക്രിസ്തു തന്റെ ശിഷ്യരോട് നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ “ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.” എന്ന ആഹ്വാനം വെറും അനുസ്മരണത്തിനുള്ള ക്ഷണമല്ല.

    ക്രിസ്തുവിനെ ഓർക്കുക എന്നത്, അവനെ പോലെ ജീവിക്കുക എന്നതാണ്!!

    അപ്പം പങ്കിടുക എന്നത്, സ്വയം പങ്കിടുക എന്നതാണ്!!

    കുർബാന അർപ്പിക്കുക എന്നത്, സ്വന്തം ജീവിതം സമർപ്പിക്കുക എന്നതാണ്!!
    ഓരോ വിശുദ്ധ കുർബാനയും നമ്മോട് ചോദിക്കുന്നത് “നീയും ഈ അപ്പംപോലെ മുറിയാൻ തയ്യാറാണോ” എന്നാണ്.

    യഹൂദ പാരമ്പര്യത്തിൽ വിരുന്നിനു വരുന്നവരുടെ കാൽ കഴുകുന്നത് ദാസന്റെ ജോലി ആയിരുന്നു. പക്ഷേ ഈ അന്ത്യവിരുന്നിൽ, ഗുരുവായ ക്രിസ്തു ദാസന്റെ സ്ഥാനം എടുക്കുന്നു.

    ദൈവം മനുഷ്യനെ രക്ഷിക്കാൻ താഴേക്ക് ഇറങ്ങുന്നുവെന്നും, മഹത്വം സേവനത്തിൽ ആണ്, അധികാരത്തിൽ അല്ലയെന്നും, സ്നേഹം മുകളിൽ നിന്ന് താഴേക്ക് ഒഴുകുന്നതാണ് എന്നുമാണ്!!

    തന്നെ ഒറ്റിക്കൊടുത്തു വഞ്ചിക്കാൻ പോകുന്നവന്റെ കാൽ പോലും ഗുരുവും കർത്താവുമായ ഈശോ കഴുകുന്നു. അർഹത നോക്കാതെ അനസ്യൂതമൊഴുകുന്ന ദൈവസ്നേഹത്തിന്റെ പാരമ്യമാണിത്.

    ഈ അന്ത്യ അത്താഴവേളയിൽ ഈശോ ശിഷ്യൻമാരുടെ ഹൃദയത്തിൽ എഴുതാൻ ഒരു പുതിയ കല്പന നൽകുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ തമ്മിൽ സ്നേഹിക്കുവിൻ.” എന്നതാണത്. ഇത് ദൈവം മോശയിലൂടെ നൽകിയ പഴയ കല്പനകളുടെ ഒരു പുനർവ്യാഖ്യാനമല്ല മറിച്ച്
    അതിന്റെ പൂർത്തീകരണമാണ്.

    മോശയുടെ കല്പനയിൽ ദൈവത്തെ സ്നേഹിക്കുക അയൽക്കാരനെ സ്നേഹിക്കുക എന്ന് എഴുതപ്പെട്ടിരിക്കുന്നു.

    എന്നാൽ പഴയ നിയമത്തിന്റെ പൂർത്തീകരണമായ ക്രിസ്തുവിന്റെ കല്പന ഞാൻ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നതാണ്.

    ഇവിടെ സ്നേഹത്തിന്റെ മാനദണ്ഡം മാറുകയാണ് മനുഷ്യന്റെ ശേഷിയിൽ നിന്ന് ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് അവൻ സ്നേഹിച്ചതു പോലെ അതിർവരമ്പുകളില്ലാതെ, തിരിച്ചടി പ്രതീക്ഷിക്കാതെ, വേദനയും വഞ്ചനയും സഹിച്ച്. അതുകൊണ്ടാണ് ഈശോ പറയുന്നത് ലോകത്തിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് തിരിച്ചറിയാനുള്ള അടയാളം “നിങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹമാണ് എന്നാണ്, നിങ്ങളുടെ സ്നേഹം കണ്ട് നിങ്ങൾ എന്റെ ശിഷ്യർ ആകുന്നു എന്ന് ലോകം അറിയുമെന്നാണ്!!!

    ഈ വിശുദ്ധ രാത്രിയുടെ മറ്റൊരു വശം അധികാരത്തിന്റെ അകത്തളങ്ങളിൽ
    ക്രിസ്തുവിനെ വധിക്കാൻ പദ്ധതി ഒരുങ്ങുന്നുവെന്നതാണ്!! അതിൽ പങ്കാളിയായവൻ തന്നെ അവനൊപ്പം അപ്പം പങ്കിടുന്നു. ഇത് പെസഹാ ദിനചരിത്രം മാത്രമല്ല; ഈ കാലത്തെ നമ്മുടെ ജീവിതത്തിന്റെ പ്രതിബിംബമാണ്.

    നാം പ്രാർത്ഥിക്കുന്നു, പക്ഷേ ക്ഷമിക്കുന്നില്ല!!

    നാം കുർബാനയിൽ പങ്കെടുക്കുന്നു, പക്ഷേ സ്നേഹിക്കുന്നില്ല!!

    നാം ദൈവത്തെ സ്വീകരിക്കുന്നു, പക്ഷേ മനുഷ്യനെ നിരസിക്കുന്നു!!!
    നമ്മുടെ ഉള്ളിലെ യൂദാസിനെ നേരിടാനുള്ള ആഹ്വാനം കൂടിയാണ് ഓരോ പെസഹാ ആചാരണവും.

    ഒപ്പം നാളെ മുന്നിലുള്ളത് കുരിശിന്റെ വഴികളാണെന്ന ഓർമ്മപ്പെടുത്തലും

    • നെല്ലൻ ജോയി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...