HomeNewsഎസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

Published on

നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഈ മാസത്തെ പാട്ടുത്സവം. ജൂലൈ 26ന് വൈകീട്ട് ആറുമണിക്ക് നടക്കുന്ന പാട്ടുത്സവത്തിൽ ജാനകിയമ്മയുടെ അനശ്വര ഗാനങ്ങളിലൂടെ സംഗീതത്തിന്റെ ഒരു മനോഹര സായാഹ്നം ഒരുക്കും.

പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ പ്രേംകുമാർ സപ്തസ്വര പാട്ടുത്സവം ഉദ്ഘാടനം ചെയ്യും. കേരള ഹൗസ് മാനേജർ സുനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായിക ദീപ ത്യാഗരാജൻ വിശിഷ്ടാതിഥിയാകും.

മലയാള സിനിമാ സംഗീതലോകത്തിന് ജാനകിയമ്മ നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ട്, അവരുടെ സ്വരമാധുരിയിൽ പിറന്ന അനശ്വര ഗാനങ്ങൾ പാട്ടുത്സവ വേദിയിൽ പുനരാവിഷ്കരിക്കും. ജാനകിയമ്മയുടെ ഗാനങ്ങൾക്കൊപ്പം ന്യൂ ബോംബെ കൾച്ചറൽ സെന്ററിലെ അംഗങ്ങളും സംഗീതാവതരണങ്ങളുമായി വേദിയിലെത്തും. വിവിധ തലമുറകളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കുന്ന ഒരു സാംസ്കാരിക സംഗമമായി പരിപാടി മാറും.

കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകുന്ന സംഘടനയാണ് ന്യൂ ബോംബെ കൾച്ചറൽ സെന്റർ. സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് കലാരംഗത്ത് അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാട്ടുത്സവവും സംഘടിപ്പിക്കുന്നത്.

ജാനകിയമ്മയുടെ അനശ്വര ഗാനങ്ങളിലൂടെ മലയാളികളുടെ സംഗീത ഓർമകളിലേക്ക് ഒരിക്കൽ കൂടി സഞ്ചരിക്കാൻ അവസരമൊരുക്കുന്ന പാട്ടുത്സവത്തിനായി സംഗീതപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this