HomeNewsടി.ബി മുക്ത മുംബൈ; ചേരിപ്രദേശ ബോധവത്കരണ പദയാത്ര ജൂലൈ 29ന്

ടി.ബി മുക്ത മുംബൈ; ചേരിപ്രദേശ ബോധവത്കരണ പദയാത്ര ജൂലൈ 29ന്

Published on

ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ടി.ബി മുക്ത മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി ചേരിപ്രദേശ ബോധവത്കരണ പദയാത്ര സംഘടിപ്പിക്കുന്നു. ജൂലൈ 29ന് രാവിലെ 11ന് ചെമ്പൂരിലെ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്സ് ക്യാമ്പസിൽ പരിപാടിക്ക് തുടക്കമാകും.

മഹാരാഷ്ട്ര ലോക്ഭവൻ, മഹാരാഷ്ട്ര എൻ.എസ്.എസ് സെൽ, മുംബൈ സർവകലാശാല, എം.സി.ജി.എം, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് അറിയിച്ചു.

മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ കുൽക്കർണി, മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര ഡി. കുൽക്കർണി എന്നിവരടക്കം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. മുംബൈ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നുള്ള 1,000ഓളം എൻ.എസ്.എസ് വളണ്ടിയർമാരും ക്യാമ്പയിനിൽ സജീവമായി പങ്കെടുക്കും.

ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ നേരത്തെയുള്ള രോഗനിർണയത്തിന്റെയും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ശ്രീനാരായണ മന്ദിര സമിതി പ്രസിഡണ്ട് എം ഐ ദാമോദരൻ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this