More
    Homeമുംബൈയിൽ ഒറ്റപ്പെട്ട് മരിക്കുന്ന മലയാളികൾ; നഗരത്തിലെ ഏകാന്ത ജീവിതങ്ങൾ ഉയർത്തുന്ന ഞെട്ടിക്കുന്ന ചോദ്യങ്ങൾ

    മുംബൈയിൽ ഒറ്റപ്പെട്ട് മരിക്കുന്ന മലയാളികൾ; നഗരത്തിലെ ഏകാന്ത ജീവിതങ്ങൾ ഉയർത്തുന്ന ഞെട്ടിക്കുന്ന ചോദ്യങ്ങൾ

    Published on

    മുംബൈയിൽ ഒരു മലയാളി കൂടി അനാഥനായി ആരോരുമില്ലാതെ ആരുടെയും തുണയില്ലാതെ മരണത്തിന് കീഴടങ്ങി. മരിച്ച് പതിനഞ്ചാം ദിവസവും ബന്ധുക്കളോ സുഹൃത്തുക്കളോ ഏറ്റെടുക്കാനില്ലാത്ത അവസ്ഥയിൽ സാമൂഹിക പ്രവർത്തകരും സുമനസുകളായ മലയാളികളും ചേർന്നാണ് സംസ്കാര ചടങ്ങ് ഏറ്റെടുത്തത്.

    മുംബൈയിലെ മലയാള ഗാനമേള പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു കല്യാൺ ഈസ്റ്റിൽ താമസിച്ചിരുന്ന ടി കെ വേലായുധൻ.

    മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടുടമയാണ് വിവരം പോലീസിൽ വിവരമറിയിക്കുന്നത്. കോൾസേവാടി പോലീസ് സ്ഥലത്തെത്തിയാണ് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചത് . തുടർന്ന് മൃതദേഹം കല്യാൺ വെസ്റ്റിലെ രുക്മിണിഭായ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. 70 വയസ്സായിരുന്നു. അവിവാഹിതനെന്നാണ് അറിയാൻ കഴിഞ്ഞത്

    തുടർന്ന് ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം വിഫലമായതിനെ തുടർന്നാണ് പ്രദേശത്തെ സമാജം ഭാരവാഹികളും സാമൂഹിക പ്രവർത്തകരും ഏറ്റെടുത്തത്.

    കല്യാൺ മലങ്കഡ് മലയാളി സമാജം പ്രസിഡന്റ് അലാവുദ്ദീൻ മുഹമ്മദ് കൂടാതെ വിക്രോളി മലയാളി സമാജം ഭാരവാഹികൾ, എന്നിവർ ചേർന്നായിരുന്നു ശവ സംസ്കാര ചടങ്ങുകൾ നടത്തിയത്.

    കഴിഞ്ഞ 25 വർഷമായി മുംബൈയിലെ ഗാനമേള വേദികളിൽ കണ്ടു പരിചയമുണ്ടെന്ന് മേക്കപ്പ് കലാകാരനായ മുരുകൻ പാപ്പനംകോട് പറയുന്നു.വിക്രോളിയിൽ ഏറ്റവും ഒടുവിൽ കാണുന്നത് കഴിഞ്ഞ മാസം അവസാനമാണ്. ഒരു ഭജന സംഘത്തോടൊപ്പം. പിന്നീട് ഒരു വിവരവുമില്ലായിരുന്നു. ആരുമായും അടുത്ത സഹവാസമില്ലാത്ത ഒറ്റപ്പെട്ട ജീവിതം. ജന്മനാട് പോലും എവിടെയാണെന്ന് ആർക്കും വ്യക്തതയില്ല.

    ഈ മലയാളി വയോധികന്റെ മരണവും ഉയർത്തുന്നത് അവർത്തിക്കപ്പെട്ട ചോദ്യങ്ങൾ തന്നെയാണ്.

    ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരും കുടുംബബന്ധങ്ങൾ നഷ്ടപ്പെട്ടവരും കൂടുതൽ അപകടസാധ്യതയിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനെത്താൻ ആരുമില്ലാത്ത അവസ്ഥ

    ഒറ്റപ്പെടൽ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നു
    ആവർത്തിക്കപ്പെടുന്ന ഈ സംഭവങ്ങൾ ഉയർത്തുന്നത് ഒരേ ചോദ്യം: തൊട്ടടുത്ത് താമസിക്കുന്നവരുടെ സുരക്ഷ നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ?

    മുംബൈ തിരക്കേറിയ നഗരമാണ്… പക്ഷേ ഇവിടെ ആരും അദൃശ്യരാകരുത്.
    ഒറ്റപ്പെട്ട ജീവിതം വ്യക്തിപരമായ പ്രശ്നമല്ല; സമൂഹം നേരിടുന്ന പുതിയ വെല്ലുവിളിയാണ്. അയൽക്കൂട്ടങ്ങളും ഹൗസിംഗ് സൊസൈറ്റികളും കൂടുതൽ ജാഗ്രത പുലർത്തണം. ഒറ്റയ്ക്ക് താമസിക്കുന്നവരെ ചേർത്തുപിടിക്കാൻ സമൂഹം തയ്യാറാകേണ്ട സമയം

    അടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഫ്ലാറ്റുകൾ…ദിവസങ്ങളോളം തുറക്കാത്ത വാതിലുകൾ…ഫോൺ വിളിക്കാനോ അന്വേഷിക്കാനോ ആരുമില്ലാത്ത മനുഷ്യർ…

    രണ്ടു മാസം മുൻപാണ് ഡോംബിവ്‌ലിയിൽ ഒരു മലയാളി സ്ത്രീ ഒറ്റപ്പെട്ട അവസ്ഥയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെരൂളിലും കല്യാണിലും കാമോത്തേയിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

    ഇപ്പോഴിതാ വീണ്ടും കല്യാണിൽ ഇതാവർത്തിക്കുകയാണ് . ഇവരുടെയെല്ലാം ദുരന്ത കഥകൾ വിരൽചൂണ്ടുന്നത് ഒരേ യാഥാർഥ്യത്തിലേക്ക്…

    ഒറ്റപ്പെടൽ.

    ALSO WATCH >>>

    ALSO READ മലയാളിയെ അവശനിലയിൽ കണ്ടെത്തി

    ALSO READ അവശ നിലയിൽ കണ്ടെത്തിയ മലയാളിയെ സീൽ ആശ്രമത്തിലെത്തിച്ച് സാമൂഹ്യ പ്രവർത്തകർ

    ALSO READ നെരൂളിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിക്ക് രക്ഷകരായി സീൽ ആശ്രമം

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    വിശുദ്ധ ബർത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലേക്ക്; ആഗസ്റ്റ് 2ന് കല്യാൺ ഈസ്റ്റ് ഇടവകയിൽ സ്ഥാപിക്കും

    വിശുദ്ധ ബർത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലെത്തുന്നു. മഹാരാഷ്ട്രയിലെ കല്യാൺ അതിരൂപതയിലെ കല്യാൺ ഈസ്റ്റ് സെന്റ് ബർത്തലോമിയ ഇടവകയ്ക്കാണ് ഈ ചരിത്രനിമിഷത്തിന് വേദിയാകാനുള്ള...

    ചേർത്തുപിടിക്കാൻ ആ കരുതലിന്റെ കൈകളില്ല, ആ വാക്കുകളില്ല, ആ ചിരിയില്ല…’ അമ്മയുടെ വിയോഗത്തിൽ തോമസ് ഓലിക്കലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

    മുംബൈ: മുംബൈയിലെ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തോമസ് ഓലിക്കലിന്റെ മാതാവ് മറിയം തോമസ് ഓലിക്കൽ (98) അന്തരിച്ചു. ഏറെ...

    ടി.ബി മുക്ത മുംബൈ; ചേരിപ്രദേശ ബോധവത്കരണ പദയാത്ര ജൂലൈ 29ന്

    ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ടി.ബി മുക്ത മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി...

    മഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

    ഡോംബിവ്‌ലി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ആഗസ്റ്റ്...
    spot_img

    More like this