മുംബൈ ഉപനഗരമായ ഡോംബിവ്‌ലി റിവർ വുഡ് പാർക്കിനടുത്തുള്ള ബസ് സ്റ്റാൻഡിലാണ് എഴുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന മലയാളിയെ അവശ നിലയിൽ കണ്ടെത്തിയത്. സോമൻ എന്നാണ് പേര് പറഞ്ഞത്. കേരളത്തിൽ പത്തനംതിട്ടയിലെ ചിറക്കരയിലാണ് സ്വദേശമെന്നും പറയുന്നു. ഡോംബിവലിയിലെ ഗോലിവലിയിലാണ് താമസമെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.
അവസ്ഥ കണ്ട സാമൂഹിക പ്രവർത്തകരാണ് ഭക്ഷണമെല്ലാം നൽകി നിലവിൽ പരിപാലിക്കുന്നത്. മുംബൈയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടോയെന്നാണ് തിരക്കുന്നത്. എന്തെങ്കിലും വിവരം അറിയുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക – 9323869385