ഏഷ്യയിലെ തന്നെ ആദ്യമെഴുകു പ്രതിമ ശില്ലിയായ സുനിൽ കണ്ടല്ലൂർ ആലപ്പുഴ ജില്ലയിലെ കായംകുളം കണ്ടല്ലൂർ തെക്കാണ് സ്വദേശം. സൈനികനായിരുന്ന പരേതനായ സുകുമാരൻ്റെയും സരസ്വതിയുടെയുടെയും മുന്ന് മക്കളിൽ മുത്ത മകനായി 1975ൽ ജനിച്ചു. മാധവ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ഫിഡൽ കാസ്ട്രോയുടെയും ജെസ്സി ഓവൻസിന്റെയും മെഴുക് മാതൃകകളുടെ ഒരു ഫോട്ടോ സുനിലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഇതോടെയാണ് മെഴുക് ശിൽപം പരീക്ഷിക്കാനുള്ള പ്രചോദനം മനസ്സിൽ ഉദിക്കുന്നത്.
എട്ട് വർഷത്തെ പരീക്ഷണങ്ങളിലൂടെ രൂപപ്പെട്ട ശില്പി
ശിൽപകലയിൽ ഒരു ഹ്രസ്വകോഴ്‌സ് പൂർത്തിയാക്കി കളിമൺ മാതൃകകളിലും പിന്നീട് മെഴുക് ഉപയോഗിച്ചും പരീക്ഷണം ആരംഭിച്ചു. ഉപയോഗിക്കേണ്ട മെഴുക് തരം, ഉപയോഗിക്കേണ്ട നിറത്തിന്റെ ഷേഡുകൾ, മുടിയുടെ തരം, മെഴുക് മോഡലുകൾ നിർമ്മിക്കാൻ തിരഞ്ഞെടുക്കേണ്ട വസ്ത്രങ്ങൾ തുടങ്ങിയ ഘടകങ്ങളിൽ പരീക്ഷണം നടത്താൻ ഏകദേശം എട്ട് വർഷത്തോളമാണ് ചെലവഴിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ ഒരു പോസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സുനിലിന്റെ ആദ്യത്തെ മെഴുക് ശിൽപം ഭഗവാൻ കൃഷ്ണന്റെ ഒരു പ്രതിമയായിരുന്നു. ആദ്യം കളിമണ്ണിൽ ഇത് മാതൃകയാക്കി, പിന്നീട് മെഴുക് ഉപയോഗിച്ച് പരീക്ഷിച്ചു.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പൂർണ്ണരൂപ ശില്പം അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന മെഴുക് പ്രതിമയായി. ഏഴ് മാസം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായ ഈ മോഡൽ കൂടുതൽ വലിയ പ്രവർത്തനങ്ങളിലേക്കുള്ള വാതിൽ തുറന്നു.
ലോണാവാല വാക്സ് മ്യൂസിയം; ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

സുനിൽ തന്റെ ആദ്യ സെലിബ്രിറ്റി വാക്സ് മ്യൂസിയം കന്യാകുമാരിയിൽ തുറന്നെങ്കിലും, ബേവാച്ചുമായുള്ള കരാറിനു ശേഷം 2000ൽ മഹാരാഷ്ട്രയിലെ പ്രമുഖ ടൂറിസം ഹബായ ലോണാവാലയിൽ 100 മെഴുക് പ്രതിമകളോടെ മ്യൂസിയം പുനരാരംഭിച്ചു. ഇന്ന് ലോണാവാല വാക്സ് മ്യൂസിയം വിനോദസഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായി മാറി.
മ്യൂസിയത്തിലെ ശ്രദ്ധേയമായ പ്രതിമകൾ:
ശ്രീനാരായണഗുരു , യോഗഗുരു രവിശങ്കർ, ഷിർദ്ദി സായ്ബാബ, ഗാന്ധിജി, മുൻ രാഷ്ട്രപതിഡോ .APJ അബ്ദുൾക്കലാം, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻമുഖ്യമന്ത്രിമാരായ VS അച്ച്യുതാനന്ദൻ, ഉമ്മൻച്ചാണ്ടി , കെ. കരുണാകരൻ, ഇ ,കെ നയനാർ, ജയലളിത, MGR, കപിൽ ദേവ്, ബാൽ താക്കറെ ചലചിത്ര താരങ്ങളായ മോഹൻലാൽ , മമ്മൂട്ടി, ജയൻ, പ്രഭുദേവ, ഇന്നസെൻ്റ് , ജസ്റ്റിസ് VR, കൃഷ്ണയ്യർ , സച്ചിൻ ടെൻ്റുൽക്കർ, രാജാ രവിവർമ്മ, ശ്രീ ചിത്തിര തിരുന്നാൾ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, തുടങ്ങിയ 50ഓളം മനോഹര ശില്പങ്ങൾ ഇവിടെ കാണാം.
പുരോഗമനപഥത്തിൽ — കേരളം മുതൽ അയോദ്ധ്യ വരെയും
2014ൽ ഗോകയിലെ സിന്ധുദുർഗിൽ മ്യൂസിയം തുറന്ന സുനിൽ, 2019ൽ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപവും മ്യൂസിയം ആരംഭിച്ചു. അതിനു ശേഷം കൃഷ്ണവിലാസം പാലസിനടുത്ത് മറ്റൊരു മ്യൂസിയവും പദ്ധതി നടപ്പിലായി.
ഇപ്പോൾ സുനിൽ തിരക്കിലാണ് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള 2.5 ഏക്കർ വലിപ്പമുള്ള ‘രാമായണ വാക്സ് മ്യൂസിയം’ പൂർത്തിയാക്കുന്നതിൽ. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ഗുജറാത്തിലെ സ്റ്റാച്ചു ഓഫ് യൂണിറ്റിയിലും അടുത്ത മ്യൂസിയം നിർമ്മാണം ആരംഭിക്കാനിരിക്കുകയാണ്.
ഭാവി പദ്ധതികളും കുടുംബവും
മെഴുക് ശില്പകലയുടെ ഒരു ഗവേഷണ-പഠന കേന്ദ്രം ആരംഭിക്കാനും, മുംബൈ കൊളാബയിലും ദുബൈയിലും പുതിയ മ്യൂസിയങ്ങൾ തുറക്കാനും പദ്ധതികൾ പുരോഗമിക്കുന്നു.
സ്വദേശമായ കണ്ടല്ലൂരിൽ യുവാക്കൾക്കായി വില്ലോസ് സ്പോർട്സ് അക്കാദമിയും സ്പോർട്സ് സ്റ്റോറും പ്രവർത്തനമാരംഭിച്ചു.
ഭാര്യ — പുജാ സുനിൽ, മക്കൾ — തേജി സുനിൽ, ചെറി സുനിൽ, സഹോദരന്മാർ — അഡ്വ. സുഭാസ് സുകുമാരൻ, സുജിത് സുകുമാരൻ (കമ്പനികളുടെ മേൽനോട്ടം)
- Sajeev Nanu

