More
    HomeNewsശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റ് വനിതാദിനം ആഘോഷിച്ചു

    ശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റ് വനിതാദിനം ആഘോഷിച്ചു

    Published on

    മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റിന്റെ വനിതാ വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ മാർച്ച്‌ 8 ഞായറാഴ്ച ലോക വനിതാ ദിനം ആഘോഷിച്ചു. യൂണിറ്റ് വുമൺസ് വിംഗ് സെക്രട്ടറി സുനി സോമരാജൻ സ്വാഗത പ്രസംഗം നടത്തി. വനിതാ വിഭാഗം സോണൽ കൺവീനർ ദീപ മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്രപ്രവർത്തകയും, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗിരിജ ഉദയൻ മുഖ്യാതിഥിയായിരുന്നു. മിനി രമേശിന്റെ ഗുരുസ്തുതി പ്രാർത്ഥനയോടെ കാലിക പ്രസക്തിയുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു.

    ആൺകുട്ടികൾ സ്ത്രീകളെ ബഹുമാനിക്കേണ്ട ആദ്യ പാഠം വീട്ടിൽ നിന്നാണ് പഠിക്കേണ്ടതെന്നും, അവരുടെ വ്യക്തിത്വത്തിൽ വലിയ സ്വാധീനം ചെലുത്താൻ അമ്മമാർക്ക് കഴിയുമെന്നും ഗിരിജ ഉദയൻ അഭിപ്രായപെട്ടു. പഴയ തലമുറയിലെ അമ്മമാരിൽ വലിയൊരു ശതമാനവും പരമ്പരാഗത പുരുഷധിപത്യ മൂല്യങ്ങളുടെ തടവുകാരായിരുന്നുവെന്നും എന്നാൽ കാലം മുന്നോട്ടു പോകുമ്പോൾ അത്തരം ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനു ഇത്തരം സ്ത്രീ കൂട്ടായ്മകളും ചർച്ചകളും നിമിത്തമാകുന്നുവെന്നും ഗിരിജ അഭിപ്രായപെട്ടു. ഇന്നും സ്ത്രീകൾ സ്വയംപര്യാപ്ത നേടിയിട്ടുണ്ടോ എന്ന് ആശങ്കയുണ്ടെന്നും ഗിരിജ പറഞ്ഞു.

    സമൂഹത്തിലെ അശരണരായ സ്ത്രീകളെ മുന്നോട്ടു കൊണ്ടു വരണമെന്നും, അവരെ നമുക്കൊപ്പം കൂടെ നിർത്തി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സോണൽ കൺവീനർ ദീപാ മഹേന്ദ്രൻ സംസാരിച്ചു.

    മന്ദിര സമിതിയിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിന്റെ കഴിവുകളെ കുറിച്ചു അഭിമാനമുണ്ടെന്നും, അവരെ കൂടെ നിർത്തുന്നുണ്ടെന്നും സ്ത്രീകളുടെ കഴിവുകളെ അംഗീകരിച്ചു ബഹുമാനം നൽകി സംഘടനയുടെ നേതൃത്വത്തിലേക്ക് മുന്നോട്ടു കൊണ്ടുവരുന്നുണ്ടെന്നും കൗൺസിലർ മെമ്പർ പി വി സാബു അഭിപ്രായപെട്ടു.

    സീനിയർ അംഗം പി കെ രാഘവൻ സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ചു സംസാരിച്ചു.

    നിറഞ്ഞ സ്ത്രീ സാന്നിധ്യത്തിൽ ചർച്ചകളും, വിവിധ തരം കളികളുമായി ഈ വനിതാ ദിനം ആഘോഷിച്ചതിൽ വളരെയധികം സംതൃപ്തിയുണ്ടെന്ന്‌ യൂണിറ്റ് വുമൺസ് വിംഗ് സെക്രട്ടറി സുനി സോമരാജൻ പറഞ്ഞു.

    പുതിയതായി ചേർന്ന സമിതി അംഗങ്ങളെ സദസ്സിന് പരിചയപെടുത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...