വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി.
നിരവധി പ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിലെത്തിയ മനോജ് പാട്ടീലിനെ പരിപാടിയുടെ സംഘാടകനായ ഉത്തംകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
തുലാഭാരത്തിനുശേഷം പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ നഗർ പാലിക സംബന്ധിച്ച് മലയാളികൾക്ക് എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും തന്നെ സമീപിക്കാമെന്നും മലയാളികളെ കേന്ദ്രീകരിച്ച് പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിന് ജനത ദർബാർ വസായ് വെസ്റ്റിൽ
സംഘടിപ്പിക്കുമെന്നും മനോജ് പാട്ടീൽ പറഞ്ഞു.
ദർബാറിൽ മലയാളികൾ നൽകുന്ന പരാതികൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നും മനോജ് പാട്ടീൽ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കപിൽ മാത്രെ വസായ് റോഡ് ഈസ്റ്റ് മണ്ഡലം ഉപാദ്ധ്യക്ഷൻ വിനോദ് സക്സേന ദേവി റെഡ്ഡി സീമ സിംഗൽദേവൻ ആഹിർ നഗർ സേവക് ഗണേശ് ഡി പാട്ടീൽ മുൻ കൗൺസിലർ ഛോട്ടു ആനന്ദ് മനീന്ദർ സിങ്ങ് കോഹ്‌ലി മൈനോറിറ്റി മോർച്ച ജില്ലാ അദ്ധ്യക്ഷൻ മാത്യു കൊളാസോ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 2, 2026 SATURDAY 4.30 P.M. | KAIRALI NEWS
