നവി മുംബൈയുടെ കലാസാംസ്കാരിക വേദികളിൽ ഒരു ദശാബ്ദം പൂർത്തിയാക്കി നൃത്ത്യാർപ്പണ ഫൈൻ ആർട്സ് സെന്റർ, പത്താം വാർഷികം ആഘോഷിക്കുന്നു. “നാടനോത്സവം” എന്ന കലാസന്ധ്യയിലൂടെ കലാസ്നേഹികൾക്കായി പാരമ്പര്യത്തിന്റെയും പുതുമയുടെയും നടന സംഗമത്തിനായി വേദിയൊരുങ്ങുന്നു.
മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഓൾഡ് പൻവെലിലെ ജേഷ്ഠ് നഗരിക് സംഘ് ഹാളിൽ അരങ്ങേറുന്ന ഈ പരിപാടി, നൃത്തത്തിന്റെ ഭാവനയും സംഗീതത്തിന്റെ ലയവും സമന്വയിപ്പിക്കുന്ന കലാസിംഫണിയായിരിക്കും. നൃത്ത്യാർപ്പണയുടെ സ്ഥാപക ഡയറക്ടർ നയന പ്രകാശിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഈ ആഘോഷവേദി, ഗുരുവിന്റെയും ശിഷ്യരുടെയും സമർപ്പണത്തിന്റെ പ്രതിഫലനമാകും.

പൻവെൽ നിയോജക മണ്ഡലത്തിലെ എം.എൽ.എ പ്രശാന്ത് താക്കൂർ , പിഎംസി മേയർ നിതിൻ പാട്ടീൽ, കോർപ്പറേറ്റർ പരേഷ് താക്കൂർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
സുമിത് സുൻസറാവ്, ദശരഥ് മാത്രേ, സമീർ താക്കൂർ, കവിത ചൗത്മോൾ, സന്തോഷ് ഷെട്ടി, രാജശ്രീ വാവേകർ കൂടാതെ രമേശ് കലമ്പൊലി, ജെ പി തകഴി, ഡോ ഉർവശി മക്കാർ, മാതുർ പദ്വാൾ, സിന്ധു നായർ തുടങ്ങി പ്രമുഖ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും സന്നിഹിതരാകും.
യുവകലാകാരന്മാരുടെ പ്രതിഭയും പരിശീലനത്തിന്റെ മിനുക്കും നിറഞ്ഞ നൃത്താവിഷ്കാരങ്ങൾ ഈ സന്ധ്യയെ സ്മരണീയമാക്കും.
ഒരു ദശാബ്ദം നീണ്ടുനിന്ന കലായാത്രയുടെ അനുഭവങ്ങളും നേട്ടങ്ങളും വേദിയിൽ നൃത്തചുവടുകളായി വിരിയുമ്പോൾ, ഓരോ അവതരണവും അർപ്പണബോധത്തിന്റെ കഥകൾ സദസ്സുമായി സംവദിക്കും. For more details : 7700052429
Event : Natanolsvam Date May 1, 2026 Time 5 pm.
Venue : Jeshth Nagaric Sangh Hall, Old Panvel
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 2, 2026 SATURDAY 4.30 P.M. | KAIRALI NEWS
