More
    Homeഎക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    Published on

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

    ഭരണമാറ്റ സാധ്യത: ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം, കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും 55 മുതൽ 65 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.

    ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കാൻ പിണറായി വിജയൻ തന്നെ ഉണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

    ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ മറ്റ് നേതാക്കളെ പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാമതായി. സംസ്ഥാനത്തെ അടുത്ത അഞ്ച് വർഷം ആരാണ് നയിക്കേണ്ടത് എന്ന ചോദ്യത്തിന് 33% പേർ പിണറായി വിജയനെയാണ് തിരഞ്ഞെടുത്തത്.

    രണ്ടാം സ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് V. D. സതീശന് 21% പേരുടെ പിന്തുണ ലഭിച്ചു. അതേസമയം, അധികാര വടംവലിയിൽ സതീശന്റെ എതിരാളികളായ രമേശ് ചെന്നിത്തലക്കും കെ സി വേണുഗോപാലിനും യഥാക്രമം 8%യും 3%യും മാത്രമാണ് പിന്തുണ ലഭിച്ചത്.

    രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അതെ സമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇക്കുറിയും തുടർഭരണം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫിന് നേരിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം ജില്ലകളിൽ യുഡിഎഫ് തൂത്തുവാരുമെന്നുള്ള പ്രവചനങ്ങൾ വിശ്വസനീയമല്ല. അങ്ങിനെ വന്നാൽ എൽ ഡി എഫ് നില ഭദ്രമാക്കാനുള്ള സാധ്യതയാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

    ഏപ്രിൽ 2026-ലെ ഈ വിവരങ്ങൾ വോട്ടെണ്ണലിന് ശേഷമുള്ള അന്തിമഫലമല്ല, മറിച്ച് പ്രവചനങ്ങൾ മാത്രമാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

    നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി...

    ഹിമാലയൻ സർവകലാശാല വൈസ് ചാൻസലറെ 100-ാമത് എ.ഐ.യു വാർഷിക സമ്മേളനത്തിൽ ആദരിച്ചു

    2026 ഏപ്രിൽ 28 മുതൽ 30 വരെ പൂനെയിൽ നടന്ന അഭിമാനകരമായ 100-ാമത് എ.ഐ.യു വാർഷിക ജനറൽ ബോഡി...

    എസ്‌ബി‌ഐ കാർഡുകൾ 1,800 കോടി രൂപയുടെ കിട്ടാക്കടം ഇന്റഗ്രോ ഫിൻ‌സെർവിന് വിറ്റു

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റഡ് സബ്സിഡിയറിയായ എസ്ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് , ഏകദേശം ₹1,800...

    കെനിയയെ വിസ്മയിപ്പിച്ച് മുതുകാടിന്റെ ‘MCube’ | മാജിക്, മ്യൂസിക്, മിഷൻ ഒറ്റവേദിയിൽ

    “ഇന്ദ്രജാലം” എന്ന വാക്ക് യാഥാർത്ഥ്യമാക്കി, മലയാളിയായ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ‘MCube’ ഷോ കെനിയയിൽ ഇന്ത്യൻ പ്രവാസികളുടെ...
    spot_img

    More like this