HomeEntertainmentമുംബൈ മലയാളികളുടെ സിനിമ ‘വേലോത്സവം’; മാർച്ച് 15ന് ഡോംബിവ്‌ലിയിൽ പ്രിവ്യൂ

മുംബൈ മലയാളികളുടെ സിനിമ ‘വേലോത്സവം’; മാർച്ച് 15ന് ഡോംബിവ്‌ലിയിൽ പ്രിവ്യൂ

Published on

ഫേസ് ഗുരു ഫിലിം അക്കാദമിയുടെ പുതിയ ചലച്ചിത്രം വേലോത്സവം ആദ്യ പ്രിവ്യു ഷോ ഡോംബിവലിയിൽ. പ്രശസ്തനായ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിലും പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മുംബൈ മലയാളികളായ കൃഷ്ണനുണ്ണി മേനോൻ അഡ്വ: രാജ് കുമാർ, ഷജിൻ കല്പക ,രാജൻ നമ്പ്യാർ, അനിത, അനില, സതി, ഗോപാലകൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പകർന്നാടുന്നു. മലയാളം തമിഴ് ഭാഷകളിൽ ഉടൻ റിലിസിന് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്
മുരളി കൃഷ്ണയാണ്. പരം ജ്യോതി സംഗീത സവിധാനം.

മാർച്ച് 15 രാവിലെ 9.00 മണിക്ക് ഡോംബിവിലി ഈസ്റ്റിൽ മധുബൻ ടാക്കീസിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.

മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണരുടെ കഥ പറയുന്ന വേലോത്സവം വരുംതലമുറയ്ക്ക് വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

മുംബൈയിലേയും കേരളത്തിലേയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി കോവിഡ് കാലത്ത് രൂപീകരിച്ച ഓൺലൈൻ ക്ലബ് ഹൗസിലൂടെ ഒന്നിച്ചവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ഫേസ് ഗുരുവിന്റെ നേതൃത്വത്തിൽ തമിഴിലും മലയാളത്തിലുമായാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തമിഴിൽ പുത്തൻ പുതു നേരവും മലയാളത്തിൽ വേലോത്സവം എന്ന പേരിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക .

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

Latest articles

സി എസ് എം ടിയിൽ ഇത്തവണ ഭീമൻ പൂക്കളമില്ല; അനുമതി നിഷേധിച്ച് റെയിൽവേ

മുംബൈ: ഓണക്കാലത്ത് മുംബൈയുടെ സാംസ്കാരിക മുഖമായി മാറിയിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ (സി എസ് എം ടി)...

ഉത്രാടപ്പാച്ചിൽ… ഒത്തിരി ഓർമ്മകളുടെ ആ പഴയ ഓണം.

നെല്ലൻ ജോയി :::::: ഇന്ന് ഉത്രാടം. ഓണം വരുന്നതിന്റെ തലേ ദിവസം എന്നതിലുപരി, ഒരു നാടിന്റെ...

താജ് ആർട്ട് ഗാലറിയിൽ കലാ സംവാദിന്റെ നാലാമത് ഏകദിന ഗ്രൂപ്പ് ആർട്ട് എക്സിബിഷന് സമാപനം

23 കലാകാരന്മാരുടെ സൃഷ്ടികൾ ശ്രദ്ധേയമായി; പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യം മുംബൈ, ഓഗസ്റ്റ് 21: കലാ സംവാദിന്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ...

പ്രൗഢഗംഭീരമായി എൻ.ബി.കെ.എസ് ഓണം 2026

മാവേലിക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണം; വൈവിധ്യമാർന്ന കലാപരിപാടികളും അനുമോദനച്ചടങ്ങുകളും നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_img

More like this