More
    Homeകലയും കാരുണ്യവും കൈകോർക്കുമ്പോൾ: നവി മുംബൈ റെയിൻബോ ഫെസ്റ്റിന് പരിസമാപ്തി

    കലയും കാരുണ്യവും കൈകോർക്കുമ്പോൾ: നവി മുംബൈ റെയിൻബോ ഫെസ്റ്റിന് പരിസമാപ്തി

    Published on

    നവി മുംബൈയുടെ ഏറ്റവും വലിയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന Lions Rainbow ഫെസ്റ്റിന് പരിസമാപ്തി. 5 ദിവസം നീണ്ട കലാ മാമാങ്കം സാമൂഹിക ലക്ഷ്യവുമായാണ് സംഘടിപ്പിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, അസം എന്നിവിടങ്ങളിലെ നൃത്ത-സംഗീത പാരമ്പര്യങ്ങൾ ഒരുമിക്കുന്ന വേദിയായിരുന്നു Rainbow ഫെസ്റ്റിവൽ

    അഞ്ചു ദിവസം നീണ്ട മഹോത്സവത്തിന് പരിസമാപ്തി കുറിക്കുമ്പോൾ കലാ സാംസ്‌കാരിക വിനിമയത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ചേർത്ത് വയ്ക്കാനായി.

    Lions International വി.എം എന്റർടെയ്ൻമെന്റ്സും ചേർന്നാണ് Rainbow ഫെസ്റ്റിവൽ സംഘടിപ്പിച്ചത് . നവി മുംബൈയിൽ ഒരു ചാരിറ്റബിൾ ആശുപത്രി നിർമ്മിക്കാനുള്ള ധനശേഖരണമാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

    ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, അസം എന്നിവിടങ്ങളിലെ നൃത്ത-സംഗീത പാരമ്പര്യങ്ങൾ ഒരുമിക്കുന്ന വേദിയായിരുന്നു കലാവിരുന്ന്. ലൈവ് മ്യൂസിക്കും നൃത്താവിഷ്കാരങ്ങളുമായി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദവിസ്മയത്തിനാണ് ഫെസ്റ്റ് വേദിയായത്.

    സിനിമാ പ്രമോഷനുകളും പ്രമുഖരുടെ സാന്നിധ്യവും ഉത്സവത്തിന് കൂടുതൽ ആവേശം പകരുന്നു.

    എൻ ബി സി സിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറിയ നൃത്താവിഷ്‌ക്കാരം വലിയ സന്ദേശമാണ് സമൂഹത്തിന് നൽകിയത്.

    ചടങ്ങിൽ വിശിഷ്ടാഥിയായെത്തിയ പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, എൻ ബി സി സി ജനറൽ സെക്രട്ടറി മനോജ് മാളവിക തുടങ്ങിയവരെ ആദരിച്ചു.

    ഇതാദ്യമായാണ് ഇത്തരമൊരു മഹോത്സവം നവി മുംബൈയിൽ സംഘടിപ്പിക്കുന്നതെന്ന് ഈവന്റ് ചെയർപേഴ്സൺ ശശി ദാമോദരൻ പറഞ്ഞു.

    ചാരിറ്റബിൾ ആശുപത്രി നിർമ്മിക്കാനുള്ള ധനശേഖരണമാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഖോപ്പർ ഖൈർണ ലയൺസ് ഹോസ്പിറ്റൽ ഡയറക്ടർ കൂടിയായ ശശി ദാമോദരൻ കൂട്ടിച്ചേർത്തു.

    വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി വിശാലമായ ഫുഡ് സ്റ്റാളുകളും, ഷോപ്പിംഗ് എക്സിബിഷനും സന്ദർശകരെ ആകർഷിച്ചു.

    ആഘോഷവും മനുഷ്യസ്നേഹവും ഒന്നിക്കുന്ന വേദിയായി നവി മുംബൈയിൽ നടന്ന റെയിൻബോ ഫെസ്റ്റിവൽ

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികം വർണാഭമായി

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികാഘോഷം കഴിഞ്ഞ ശനിയാഴ്ച ഖാർഘർ സെക്ടർ 5-ലെ ശ്രീ ലേവ പാട്ടിദാർ...

    ആദം തീയേറ്റേഴ്‌സിന്റെ 53മത് നാടകം “അതിജീവനക്കാറ്റ്” മെയ് 3ന് മുംബൈയിൽ

    മുംബൈ: ആദം തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “അതിജീവനക്കാറ്റ്” എന്ന നാടകം മെയ് 3-ാം തീയതി ചെമ്പൂരിലെ കേരള കാത്തലിക് അസോസിയേഷൻ...

    ബോബെ കേരളീയ സമാജം വിഷു ആഘോഷവും വിശാലകേരളം പ്രകാശനവും

    ബോബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച കേരള...

    സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ സർട്ടിഫിക്കേഷൻ

    മുംബൈ: ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ടാലന്റ് അക്ക്വിസിഷൻ, വർക്ക്‌ഫോഴ്സ് മൊബിലിറ്റി സ്ഥാപനമായ Seagull International Group ‘ഗ്രേറ്റ്...
    spot_img

    More like this

    ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികം വർണാഭമായി

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികാഘോഷം കഴിഞ്ഞ ശനിയാഴ്ച ഖാർഘർ സെക്ടർ 5-ലെ ശ്രീ ലേവ പാട്ടിദാർ...

    ആദം തീയേറ്റേഴ്‌സിന്റെ 53മത് നാടകം “അതിജീവനക്കാറ്റ്” മെയ് 3ന് മുംബൈയിൽ

    മുംബൈ: ആദം തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “അതിജീവനക്കാറ്റ്” എന്ന നാടകം മെയ് 3-ാം തീയതി ചെമ്പൂരിലെ കേരള കാത്തലിക് അസോസിയേഷൻ...

    ബോബെ കേരളീയ സമാജം വിഷു ആഘോഷവും വിശാലകേരളം പ്രകാശനവും

    ബോബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച കേരള...