More
    HomeNewsദഹിസര്‍ മലയാളി സമാജത്തില്‍ വനിതാദിനാഘോഷം; മധുരം നല്‍കി വനിതകളെ ആദരിച്ചു

    ദഹിസര്‍ മലയാളി സമാജത്തില്‍ വനിതാദിനാഘോഷം; മധുരം നല്‍കി വനിതകളെ ആദരിച്ചു

    Published on

    ആഗോള വനിതാ ദിനത്തോടനുബന്ധിച്ച് ദഹിസര്‍ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. സമൂഹത്തിലെ സ്ത്രീകളുടെ സംഭാവനകളെയും സാന്നിധ്യത്തെയും അടയാളപ്പെടുത്തിയ ചടങ്ങിൽ സമാജത്തിന്റെ ഞായറാഴ്ചകളില്‍ നടക്കുന്ന മലയാളം ക്ലാസുമായി ബന്ധിപ്പിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ക്ലാസിലെ അധ്യാപികയ്ക്കും പഠനത്തിനായി എത്തുന്ന പെണ്‍കുട്ടികള്‍ക്കും സമാജത്തിന്റെ വനിതാ വിഭാഗം അംഗങ്ങള്‍ക്കും മധുരം നല്‍കി ആദരിച്ചു.

    സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും സംഭാവനകളും അംഗീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്ന സന്ദേശം നല്‍കുന്നതായിരുന്നു പരിപാടി. ലളിതമായെങ്കിലും ഹൃദയസ്പര്‍ശിയായ രീതിയിലായിരുന്നു ആഘോഷം ഒരുക്കിയിരുന്നത്.

    സമാജം ജോയിന്റ് സെക്രട്ടറി അശോക് ശ്രീധരന്‍ ചടങ്ങിന് മുന്‍കൈ എടുത്തു. സമാജം അംഗങ്ങളും വനിതാ വിഭാഗം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

    വനിതകളുടെ സംഭാവനകളെ സമൂഹം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....

    ഇന്നുമുതൽ സബർബൻ പാതയിൽ 15 എ.സി. കോച്ചുകൾ

    മുംബൈ: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സബർബൻ റെയിൽപാതയിൽ ഇന്നുമുതൽ 15 എ.സി. കോച്ചുകൾ കൂടി സർവീസിൽ...

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...
    spot_img

    More like this