HomeCelebsബോളിവുഡ് തിരക്കഥാകൃത്ത് സലിം ഖാൻ തീവ്രപരിചരണ വിഭാഗത്തിൽ

ബോളിവുഡ് തിരക്കഥാകൃത്ത് സലിം ഖാൻ തീവ്രപരിചരണ വിഭാഗത്തിൽ

Published on

സൽമാൻ ഖാന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ Salim Khanനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

മകൻ ബോളിവുഡ് സൂപ്പർതാരം Salman Khan ബാന്ദ്രയിലെ Lilavati Hospitalയിലെത്തി പിതാവിനെ സന്ദർശിച്ചു. സലിം ഖാന്റെ മകൾ അൽവിര ഖാൻ, മരുമകൻ അതുൽ അഗ്നിഹോത്രി, ചെറുമകൻ അയാൻ അഗ്നിഹോത്രി എന്നിവരും ആശുപത്രിയിൽ എത്തി. ദത്തുപുത്രി അർപിത ഖാന്റെ ഭർത്താവും നടനുമായ ആയുഷ് ശർമ്മയും ആശുപത്രിയിൽ സന്നിഹിതനായിരുന്നു.

തിരക്കഥാകൃത്തായ Javed Akhtarയുമായി ചേർന്ന് ഷോലെ, ഹാത്തി മേരെ സാത്തി, സഞ്ജീർ, മിസ്റ്റർ ഇന്ത്യ എന്നീ ഐക്കോണിക് സിനിമകൾക്ക് തിരക്കഥയൊരുക്കിയ സലിം ഖാൻ കഴിഞ്ഞ നവംബറിലാണ് തന്റെ 90-ാം ജന്മദിനം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this