HomeEntertainmentMusicബോളിവുഡ് സംഗീതലോകത്തിനെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിംഗ്

ബോളിവുഡ് സംഗീതലോകത്തിനെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിംഗ്

Published on

ആധുനിക ഹിന്ദി സിനിമയിലെ പ്രണയഗാനങ്ങളുടെ ആത്മാവായി മാറിയ ഗായകൻ സിനിമകളിലെ പിന്നണി ഗാന രംഗത്ത് നിന്ന് പിന്മാറുന്നുവെന്ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് തീരുമാനം അറിയിച്ചത്.

ഒരു ദശാബ്ദത്തിലേറെയായി ബോളിവുഡ് പ്രണയത്തിന്റെ ശബ്ദമായി മാറിയ അരിജിത് സിംഗ്, ഈ രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച പ്രഖ്യാപനം ആരാധകരെ അമ്പരിപ്പിച്ചിരിക്കയാണ്.

‘തും ഹി ഹോ’, ‘ചന്ന മേരിയ’, ‘റാബ്ത’, ‘അഗർ തും സാത്ത് ഹോ’ പോലുള്ള ഗാനങ്ങളിലൂടെ ഒരു തലമുറയുടെ വികാരങ്ങൾക്കു ശബ്ദമായ ഗായകനാണ് അരിജിത്.

റൺബീർ കപൂർ, ആദിത്യ റോയ് കപൂർ തുടങ്ങിയ താരങ്ങളുടെ പ്രണയവും വേദനയും കോപവും
അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ തന്നെയാണ് പ്രേക്ഷകർ അനുഭവിച്ചത്.

ആരാധകർക്കുള്ള സന്ദേശത്തിൽ “ഇത് അത്ഭുതകരമായ ഒരു യാത്രയായിരുന്നു” എന്നാണ് ഗായകൻ കുറിച്ചത്. പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നുണ്ടെങ്കിലും സംഗീതം ഉപേക്ഷിക്കുന്നില്ലെന്നും
സ്വതന്ത്ര സൃഷ്ടാവായും ഒരു പഠിതാവായും മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അരിജിത് വ്യക്തമാക്കി.

വ്യവസായ രാഷ്ട്രീയങ്ങളും വിവാദങ്ങളും അതിജീവിച്ചാണ് അരിജിത് തന്റെ സ്ഥാനം നേടിയെടുത്തത്. സംഖ്യകളെയും വൈറൽ ട്രെൻഡുകളെയും മറികടന്ന് കലാപരമായ സ്വാതന്ത്ര്യം തിരികെ പിടിക്കാനുള്ള ഒരു വ്യക്തിപരമായ തീരുമാനമായാണ് ഈ പിന്മാറ്റത്തെ ആരാധകർ കാണുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this