More
    HomeNewsവനിതാദിനത്തിൽ കൈരളി കോംപ്ലക്സിൽ സംഗീതസന്ധ്യ; ഗസൽ ഗായിക സുസ്മിതയുടെ ഗാനവിരുന്ന് ശ്രദ്ധേയമായി

    വനിതാദിനത്തിൽ കൈരളി കോംപ്ലക്സിൽ സംഗീതസന്ധ്യ; ഗസൽ ഗായിക സുസ്മിതയുടെ ഗാനവിരുന്ന് ശ്രദ്ധേയമായി

    Published on

    നവി മുംബൈയിലെ കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഗീതസന്ധ്യ അരങ്ങേറി. കൈരളി സി.ബി.ഡി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗസൽ ഗായിക സുസ്മിതയുടെ ഗാനവിരുന്ന് കലാസ്വാദകരെ ആകർഷിച്ചു.

    സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്സ് വനിതാദിനത്തോടനുബന്ധിച്ച് സംഗീത പരിപാടി സംഘടിപ്പിച്ചു. കൈരളി സി.ബി.ഡി. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് സംഗീത സായാഹ്നത്തെ സമ്പന്നമാക്കി

    ആദ്യമായി മുംബൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞ ത്രില്ലിലാണ് സുസ്മിത. വനിതാ ദിനത്തിൽ ഇങ്ങിനെയൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും സുസ്മിത പറഞ്ഞു.

    മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതവിരുന്ന് കലാസ്വാദകരെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിലായിരുന്നു ചിട്ടപ്പെടുത്തിയത്

    വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സുസ്മിത അവതരിപ്പിച്ച ഗസൽ സന്ധ്യ എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മികച്ച സംഗീതാനുഭവമായെന്ന് കൈരളി സി.ബി.ഡി. വനിതാ വിങ് കൺവീനർ ഷീബ കൊമളൻ പറഞ്ഞു

    സ്ത്രീകളുടെ സൃഷ്ടിപ്രതിഭക്കും സാമൂഹിക സംഭാവനകൾക്കും ആദരം അർപ്പിക്കുന്ന സംഗീതവും സംവാദവും നിറഞ്ഞ വേദിയായിരുന്നു വനിതാ വിഭാഗം സംഘടിപ്പിച്ച ആഘോഷ പരിപാടി.

    വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു ചടങ്ങ് ഒരുക്കിയിരുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this