ലോകമെമ്പാടും ആസ്വദിക്കുന്ന ഒരു ഭക്ഷണ ഇനമാണ് ബർഗർ. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുമ്പോൾ ബർഗറിന്റെ അടിസ്ഥാന രുചിയും മാറുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒരു ബണ്ണിനിടയിൽ ചിക്കൻ അല്ലെങ്കിൽ മട്ടൻ അതുമല്ലെങ്കിൽ ഒരു വെജിറ്റബിൾ പാറ്റിയോ കുത്തിനിറച്ച് മനോഹരമാക്കി ചില സോസുകളുമായി തീൻ മേശയിലെത്തുന്ന ബർഗറിന് എങ്ങിനെയാണ് വ്യത്യസ്ത രുചികൾ ഒരുക്കുന്നതെന്നത് അതിശയിപ്പിക്കുന്നതാണെന്നാണ് ഈയിടെ അനാലിസ്റ് കമ്പനിയായ ബ്ലൂംബർഗ് നടത്തിയ സർവേ വെളിപ്പെടുത്തുന്നത്. ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളും ഭക്ഷണവും ഏതാണെന്ന ചോദ്യത്തോടായിരുന്നു പലരുടെയും പ്രതികരണം.
എല്ലാവരുടെയും രുചികൾ ബർഗറുകൾ നിറവേറ്റുന്നുവെന്ന് പറയുമ്പോഴും ഏറ്റവും നല്ല ബർഗർ കഴിക്കാൻ എവിടെ പോകണം എന്നതായിരുന്നു ചോദ്യം. അങ്ങിനെയാണ് ഇവരുടെ പട്ടികയിൽ മുംബൈയിലെ ഒരു വെജിറ്റേറിയൻ വാഡ പാവ് ജോയിന്റും ഇടം നേടുന്നത്.
മുംബൈയിൽ സ്വാതി സ്നാക്സ് വിളമ്പുന്ന വാഡ പാവിനെ ലണ്ടനിലെ ജിക്കോണിയിലെ മിഷേലിൻ സ്റ്റാർ ഷെഫ് രവീന്ദർ ഭോഗലും ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറും തിരഞ്ഞെടുത്തത് ലഘു ഭക്ഷണമായ വടാ പാവിന്റെ ലാളിത്യവും സ്വാദും പരിഗണിച്ചാണ്.
സോസുകൾക്കൊപ്പം ചീരയും സവാളയും ചേർത്ത് മാംസങ്ങൾ കുത്തി നിറച്ചെത്തുന്ന ബർഗറുകൾക്ക് വടാ പാവ് പോലെ ബണ്ണുകൾക്കുള്ളിൽ വറുത്ത ഉരുളക്കിഴങ്ങ് പാറ്റിയും പച്ചമുളകും ചട്ണിയും പോലെ സിമ്പിൾ ആകാമെന്ന് ഇവരെല്ലാം നിർദ്ദേശിക്കുന്നു.
മസാലപ്പൊടിയുള്ള ചട്ണി ഉപയോഗിച്ച് ബട്ടർ സോഫ്റ്റ് ബണ്ണുകളിൽ ബർഗറിന്റെ ഈ ദേശി പതിപ്പ് മുംബൈയിലെ മുക്കിലും മൂലയിലും ലഭ്യമാണ്. ഭക്ഷണം കൂടുതൽ രുചികരമാക്കാൻ വറുത്ത പച്ചമുളകും വടാ പാവിനൊപ്പം വിളമ്പുന്നതാണ് മഹാരാഷ്ട്രീയൻ രീതി. ദോശയും പുട്ടും കഴിച്ചു ശീലിച്ച മുംബൈയിലെ മലയാളികൾക്ക് പോലും പ്രിയങ്കരമാണ് വടാ പാവ്.
മഹാരാഷ്ട്രയിൽ വിളമ്പുന്ന ജനപ്രിയ ഭക്ഷണ പദാർത്ഥമായാണ് വടാ പാവ് ഇടം നേടുന്നത്. നഗരത്തിന്റെ ഏതു കോണിലും ലഭിക്കുന്ന സാധാരണക്കാരന്റെ തെരുവ് ഭക്ഷണം കൂടിയാണ് . കൺമുൻപിൽ ഫ്രഷ് ആയി തയ്യാറാക്കുന്ന വടാ പാവ് കഴിക്കാൻ ചിലയിടങ്ങളിൽ വലിയ തിരക്കാണ്. ഈ ദേശി ബർഗറുകളുടെ ഏറ്റവും മികച്ച ഭാഗം പോക്കറ്റ് ഫ്രണ്ട്‌ലിയാണ് എന്നതാണ്,