മയക്കുമരുന്ന് പിടികൂടിയ കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് സമൻസ് അയച്ചു. ദാവൂദ് ഇബ്രാഹിമുമായുള്ള മയക്കുമരുന്ന് കേസിലാണ് പോലീസ് നടപടി. മയക്കുമരുന്ന് ഉപയോഗത്തിന് സിദ്ധാന്ത് കപൂറിനെ 2022 ൽ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു.
ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്തിനോട് നവംബർ 25 ന് മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടു.
252 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്യുന്നതിനിടെ ഇരുവരുടെയും പേരുകൾ പുറത്തുവന്നതിനെ തുടർന്നാണ് ആന്റി നാർക്കോട്ടിക് സെല്ലിന്റെ ഘാട്‌കോപ്പർ യൂണിറ്റ് സമൻസ് അയച്ചതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ദാവൂദ് ഇബ്രാഹിം ഇന്ത്യയിലും വിദേശത്തും സംഘടിപ്പിച്ച മയക്കുമരുന്ന് പാർട്ടികളിൽ നിരവധി ബോളിവുഡ് നടന്മാർ, മോഡലുകൾ, റാപ്പർമാർ, ചലച്ചിത്ര പ്രവർത്തകർ, ബന്ധുക്കൾ എന്നിവർ പങ്കെടുത്തതായി സലിം ദോലയുടെ മകൻ താഹെർ അവകാശപ്പെട്ടതായി ലഭ്യമായ രേഖകൾ പറയുന്നു. കേസിൽ പേരുള്ള നടന്മാരെയും മറ്റ് സെലിബ്രിറ്റികളെയും മൊഴി രേഖപ്പെടുത്താൻ മുംബൈ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
