More
    Homeശ്രീനാരായണ മന്ദിര സമിതി കല്യാൺ ഈസ്റ്റ് വിത്തൽവാഡി യൂണിറ്റ് 40-ാമത് സ്നേഹവിരുന്ന് ആഘോഷമായി

    ശ്രീനാരായണ മന്ദിര സമിതി കല്യാൺ ഈസ്റ്റ് വിത്തൽവാഡി യൂണിറ്റ് 40-ാമത് സ്നേഹവിരുന്ന് ആഘോഷമായി

    Published on

    മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതിയുടെ കല്യാൺ ഈസ്റ്റ് വിത്തൽവാഡി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 40-ാമത് സ്നേഹവിരുന്ന് – 2026 വിവിധ പരിപാടികളോടെ ആഘോഷമായി നടന്നു.

    അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി ആത്മീയതയും സൗഹൃദവും നിറഞ്ഞ സംഗമമായി.

    മാർച്ച് 8-ന് കല്യാൺ ഈസ്റ്റ് കർപ്പെ ഹാളിൽ നടന്ന കുടുംബ സംഗമത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് മഹാഗുരുപൂജ നടന്നു. തുടർന്ന് പ്രഭാതഭക്ഷണവും സാംസ്കാരിക പരിപാടികളും അരങ്ങേറി.

    യൂണിറ്റ് സെക്രട്ടറി സി. എസ്. സുമേഷ് സ്വാഗതം ആശംസിച്ചു. സമിതി ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് അധ്യക്ഷനായിരുന്നു. കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയറും പ്രോജക്റ്റ് ഹെഡുമായ രോഹിണി ലോകരെ മുഖ്യാതിഥിയായിരുന്നു.

    സാമൂഹിക സാംസ്‌കാരിക, വിദ്യാഭാസ മേഖലകളിൽ സമിതി കൈവരിച്ച നേട്ടങ്ങൾ ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, വിശദീകരിച്ചു. സോണൽ സെക്രട്ടറി പി. കെ. ആനന്ദൻ, മീര റോഡ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, വനിതാ വിഭാഗം കൺവീനർ ദീപ മഹേന്ദ്രൻ കൂടാതെ മാധ്യമ പ്രവർത്തകൻ പ്രേംലാൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രിയ ഷാജി നന്ദിപ്രസംഗം നടത്തി.

    പ്രദേശത്തെ വിവിധ സംഘടനാ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.

    പരിപാടിയുടെ ഭാഗമായി സമിതി അംഗങ്ങളുടെ മക്കൾക്ക് അക്കാദമിക് മെറിറ്റ് പുരസ്കാരങ്ങളും വിതരണം ചെയ്തു. തുടർന്ന് നടന്ന കലാ സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു.

    ഇതോടനുബന്ധിച്ച് മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷിക ഔട്ട്ഡോർ സ്പോർട്സ് മീറ്റും, ഗുരു സെന്ററിൽ ഇൻഡോർ സ്പോർട്സ് മത്സരങ്ങളും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.

    Watch highlights of the event in AMCHI MUMBAI next Saturday, 14th March 2026 at 4.30 p.m. in KAIRALINEWS

    FOR MORE PHOTOS OF THE EVENT, CLICK HERE >>>>>>

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    ദഹിസര്‍ മലയാളി സമാജത്തില്‍ വനിതാദിനാഘോഷം; മധുരം നല്‍കി വനിതകളെ ആദരിച്ചു

    ആഗോള വനിതാ ദിനത്തോടനുബന്ധിച്ച് ദഹിസര്‍ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. സമൂഹത്തിലെ സ്ത്രീകളുടെ സംഭാവനകളെയും സാന്നിധ്യത്തെയും അടയാളപ്പെടുത്തിയ...

    എൻ ബി കെ എസ്, നെരൂൾ വനിതാദിനം ആഘോഷിച്ചു.

    നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് എൻ ബി കെ എസ് ഓഡിറ്റോറിയത്തിൽ...

    വനിതാദിനത്തിൽ കൈരളി കോംപ്ലക്സിൽ സംഗീതസന്ധ്യ; ഗസൽ ഗായിക സുസ്മിതയുടെ ഗാനവിരുന്ന് ശ്രദ്ധേയമായി

    നവി മുംബൈയിലെ കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഗീതസന്ധ്യ അരങ്ങേറി. കൈരളി സി.ബി.ഡി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന...

    ശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റ് വനിതാദിനം ആഘോഷിച്ചു

    മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതി ഡോമ്പിവിലി താകുർലി യൂണിറ്റിന്റെ വനിതാ വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ...
    spot_img

    More like this