HomeBusinessലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

Published on

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ’ (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ 30-ാം വാർഷികം ആഘോഷിക്കാനായിരുന്നു.

ലണ്ടനിലെ ലെസ്റ്റർ സ്‌ക്വയറിലായിരുന്നു ചിത്രത്തിലെ പ്രണയ ജോഡികളായ രാജും സിമ്രാനും ആദ്യമായി സിനിമയിൽ കണ്ടുമുട്ടിയ സ്ഥലം. ബോളിവുഡ് മാന്ത്രികതയുടെ സ്പർശം യുകെയുടെ ഹൃദയത്തിലേക്ക് കൊണ്ടുവന്ന പ്രത്യേക നിമിഷമായിരുന്നു ഇത്.

ഷാരൂഖും കാജോളും ലെസ്റ്റർ സ്‌ക്വയറിൽ സ്ഥാപിച്ച അവരുടെ കഥാപാത്രങ്ങളുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. പിന്നീട് ‘ മെഹന്ദി ലഗാ കെ രഖ്‌ന’ എന്ന ഹിറ്റ് ഗാനത്തിലെ പ്രിയപ്പെട്ട നൃത്ത പോസിൽ ഇരുവരും മാധ്യമങ്ങൾക്കായി പോസ് ചെയ്തു.

“ഈ നിമിഷം ഒരു ചരിത്ര നാഴികക്കല്ലാണ്. സീൻസ് ഇൻ ദി സ്ക്വയർ ട്രെയിലിൽ ഒരു പ്രതിമ സ്ഥാപിച്ച് ആദരിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയാണ് ഡിഡിഎൽജെ എന്നതിൽ അവിശ്വസനീയമാം വിധം സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയതിന് യുകെയിലെ എല്ലാവർക്കും വലിയ നന്ദി. നിങ്ങൾ ലണ്ടനിലാണെങ്കിൽ രാജിനെയും സിമ്രാനെയും കാണാൻ വരൂ… ഡിഡിഎൽജെയുമായി നിങ്ങൾ കൂടുതൽ ഓർമ്മകൾ സൃഷ്ടിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” ഷാരൂഖ് ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this