More
    HomeNewsമുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    Published on

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്ന നഗരമായി പലപ്പോഴും കണക്കാക്കപ്പെടുന്ന മുംബൈയിൽ നിന്നാണ് കാണാതായവരുടെ ആശങ്കാജനകമായ കണക്കുകൾ.

    നവംബർ 1 മുതൽ ഡിസംബർ 6 വരെ—വെറും 36 ദിവസത്തിനിടെ—60 സ്ത്രീകൾ ഉൾപ്പെടെ 82 പേരെയാണ് നഗരത്തിൽ നിന്ന് കാണാതായത്. മുംബൈ പോലീസ് പങ്ക് വച്ച വിവരങ്ങൾ നഗരവാസികളിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. കുരാർ വില്ലേജ്, വകോല, പവായ്, മാൽവാനി, സകിനാക തുടങ്ങിയ പ്രദേശങ്ങളിൽ ആവർത്തിച്ചുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    ഈ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള മഹാരാഷ്ട്ര പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, നഗരത്തിൽ 134 കുട്ടികളെ കാണാതായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .

    നവംബർ–ഡിസംബർ മാസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്ത 82 കേസുകളിൽ, 41 പെൺകുട്ടികളും 13 ആൺകുട്ടികളും ഉൾപ്പെടുന്നു. അഞ്ചു വയസ്സിന് താഴെയുള്ള പെൺകുട്ടികളും കാണാതായവരുടെ പട്ടികയിലുണ്ടെന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരമാണ്. ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ കാണാതായത് 11 വയസ്സുകാരാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.

    പല കുടുംബങ്ങളും ഭയം, സാമൂഹിക അപമാനം, വൈകാരിക സമ്മർദ്ദം തുടങ്ങിയ കാരണങ്ങളാൽ പരാതി നൽകാൻ മടിക്കുന്നതോടെ യഥാർത്ഥ കണക്കുകൾ ഇതിനെക്കാൾ ഗുരുതരമാകാനിടയുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യ പരിശോധന, സാങ്കേതിക ട്രാക്കിംഗ്, പ്രാഥമികനില അന്വേഷണങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ കൂടുതൽ കേസുകൾ നേരത്തെ കണ്ടെത്താൻ സാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

    അതേസമയം, നല്ലോസപ്പാറയിൽ 8 വയസ്സുകാരൻ മരിച്ച നിലയിൽ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം നഗരത്തെ നടുക്കി. കരാരിബാദിലെ ഖദീജ കെട്ടിടത്തിൽ താമസിക്കുന്ന മെഹ്താജ് മുസ്തഫ ഷെയ്ഖ് എന്ന കുട്ടിയെ ഡിസംബർ 3 മുതൽ കാണാതായിരുന്നു. ഉച്ചയ്ക്കു 1 മണിയോടെ കുടുംബത്തെ അറിയിക്കാതെ കുട്ടി പുറത്തുപോയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

    നഗരത്തിലെ കാണാതാകൽ കേസുകളുടെ വ്യവസ്ഥിതിപരമായ ഉയർച്ചക്കെതിരെ അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു

    https://chat.whatsapp.com/5kId2BMw8CE39ivbf4oBs5

    Join our Facebook Page for regular update

    https://www.facebook.com/amchimumbailive

    Subscribe Amchi Mumbai YouTube Channel

    https://www.youtube.com/@AmchiMumbaiOnline

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...