More
    Homeറമസാൻ കിറ്റ് വിതരണവുമായി AIKMCC മഹാരാഷ്ട്ര

    റമസാൻ കിറ്റ് വിതരണവുമായി AIKMCC മഹാരാഷ്ട്ര

    Published on

    മുംബൈ:
    All India KMCC (AIKMCC) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ മാസത്തോടനുബന്ധിച്ച് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ റമസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി നിരവധി സ്ഥലങ്ങളിൽ കിറ്റുകൾ വിതരണം ചെയ്തു.

    അന്ധേരി സാക്കിനാകയിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ പരിപാടിയിലാണ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. AIKMCC മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ ആദ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നവി മുംബൈയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മുംബ്രയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മഹാരാഷ്ട്ര വനിതാ പ്രസിഡന്റ് നൂറ്ബാനു പരിപാടി ഉദ്ഘാടനം ചെയ്തു.

    ചടങ്ങിൽ AIKMCC ദേശീയ ട്രഷറർ കെ.എം. റഹ്മാൻ, മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ പി.എം. ഇക്ബാൽ, ഓർഗനൈസിങ് സെക്രട്ടറി വി.കെ. സൈനുദ്ധീൻ, സബർബൻ ജില്ലാ പ്രസിഡന്റ് ഫിറോസ് അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി വി.കെ. അഹമ്മദ് കബീർ, സാക്കിനാക ഏരിയ പ്രസിഡന്റ് വി.കെ. റഫീഖ്, ജനറൽ സെക്രട്ടറി മുംതാഷിർ, അഡ്വക്കേറ്റ് ഫർഹത്, എം.എ. ബക്കർ മുഹമ്മദ് ഉൾവർ എന്നിവർ പങ്കെടുത്തു.

    സമൂഹത്തിലെ സാധാരണ കുടുംബങ്ങൾക്കായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി സംഘടിപ്പിച്ച റമസാൻ കിറ്റ് വിതരണം നിരവധി പേർക്ക് വലിയൊരു ആശ്വാസമായി. സമൂഹത്തിൽ സഹോദര്യവും കാരുണ്യവും ശക്തിപ്പെടുത്തുന്നതിന് ഇത്തരം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    കേരള സംസ്ഥാന വികസനം ; മുംബൈയിൽ ചർച്ചയ്ക്ക് വേദിയൊരുക്കി മലയാള ഭാഷാ പ്രചാരണ സംഘം

    കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ...

    മുംബൈയിൽ അലഞ്ഞു തിരിഞ്ഞ മലയാളി യുവാവിന് വഴികാട്ടിയായി മനുഷ്യസ്നേഹം

    മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന...

    അംബർനാഥ് കേരള സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

    അംബർനാഥ് കേരള സമാജം വനിത വിഭാഗം മാർച്ച് 8 ഞായറാഴ്ച അന്താരാഷ്ട് വനിതാ ദിനം ആഘോഷിച്ചു. രാവിലെ 11-00...

    മുംബൈയിൽ വാണിജ്യ പാചകവാതകം കിട്ടാനില്ല; 50 ശതമാനം ഭക്ഷണശാലകളും അടച്ചിടൽ ഭീഷണിയിൽ.

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വാണിജ്യ പാചകവാതകത്തിന്റെ വിതരണം കുറഞ്ഞതോടെ നഗരത്തിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. ഏകദേശം 50...
    spot_img

    More like this