More
    Homeമുംബൈയിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നു; 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ

    മുംബൈയിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നു; 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ

    Published on

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വാണിജ്യ പാചകവാതകത്തിന്റെ വിതരണം കുറഞ്ഞതിനെ തുടർന്ന് നഗരത്തിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ ബാധിച്ചതാണ് വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ

    മുംബൈയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ഗണ്യമായി കുറഞ്ഞതോടെ ഹോട്ടൽ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ നഗരത്തിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.

    ഗ്യാസ് വിതരണം ഉടൻ മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലെ ഏകദേശം 50 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും അസോസിയേഷൻ നൽകി.

    എന്നാൽ ഹോട്ടലുകൾ കൂട്ടമായി അടയ്ക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും ഓരോ സ്ഥാപനവും ലഭ്യമായ ഗ്യാസ് സ്റ്റോക്കിനെ ആശ്രയിച്ചായിരിക്കും പ്രവർത്തനം തുടരുകയോ നിർത്തുകയോ ചെയ്യുന്നതെന്നും അസോസിയേഷൻ അറിയിച്ചു.

    എൽപിജി ലഭ്യതയിൽ ഇനിയും ബുദ്ധിമുട്ട് നേരിട്ടാൽ റസ്റ്ററന്‍റ് മേഖലയെ അതു കാര്യമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ നിരവധി ഹോട്ടലുകൾ മെനു ഇനങ്ങൾ കുറയ്ക്കുകയും പ്രവർത്തന സമയം ചുരുക്കുകയും ചെയ്തിട്ടുണ്ട്.

    അതേ സമയം ഇക്കാര്യത്തിൽ പരിശോധന നടത്തുന്നതിനായി പെട്രോളിയം മന്ത്രാലയം ഒരു സമിതിയെ രൂപീകരിച്ചു. നിലവിൽ രാജ്യത്ത് വേണ്ടത്ര ഇന്ധനത്തിന്‍റെ ശേഖരം ഉണ്ടെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്. വിതരണം സാധാരണ നിലയിലാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

    ഓയിൽ റിഫൈനറികളോട് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ വേണ്ടിയാണ് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്ത് 21 ദിവസത്തിനു ശേഷമേ വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിൽ ഇറക്കുമതി ചെയ്യുന്ന എൽപിജി ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ മേഖലകളിലേക്കാണ് വിതരണം ചെയ്യുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this