More
    HomeNewsഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    Published on

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ വനിതാ ദിനം ആഘോഷിച്ചു. ജീവിത വിജയം നേടിയ വനിതകളെ ചടങ്ങിൽ അനുമോദിച്ചു.

    സ്മിത നായർ ഐആർഎസ് (ആദായനികുതി കമ്മീഷണർ), അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വ. പ്രേമ മേനോൻ, നാടക കലാകാരിയും സാമൂഹിക പ്രവർത്തകയുമായ സുമ മുകുന്ദൻ, എസ്ഐ മനീഷ കഗാൽക്കർ (പോലീസ്), ഇൻഷുറൻസ് കൺസൾട്ടന്റും സാമൂഹിക പ്രവർത്തകയുമായ അഡ്വ. രാഖി സുനിൽ എന്നിവരെ ശക്തി അവാർഡുകൾ നൽകി ആദരിച്ചു.

    ​​സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. വിധു വാസുദേവ് “Healing the women within” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

    എയ്‌മ നാഷണൽ വൈസ് പ്രസിഡന്റ് ഉപേന്ദ്ര മേനോൻ, സംസ്ഥാന ചെയർമാൻ നടരാജൻ, അഡ്വ. പത്മ ദിവാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

    ബോംബെ കേരളീയ സമിതിയുടെ കമ്മിറ്റി അംഗങ്ങളായ ഇ ചന്ദ്രൻ, കെ പി ഗോപാലകൃഷ്ണൻ എന്നിവരെ കൂടാതെ കുരാർ എസ്എൻഎംഎസ്, മലാഡ് എസ്എൻഎംഎസ്, ജോഗേശ്വരി മലയാളി സമാജം, മീരാ റോഡ് സമാജം, റോട്ടറി ക്ലബ് അംഗങ്ങൾ തുടങ്ങി പ്രദേശത്തെ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this