More
    HomeNewsപാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    Published on

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും പ്രകാശം സഹൃദയ മനസ്സുകളിൽ പകരാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഈ സാംസ്കാരിക കൂട്ടായ്മ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.

    ഈ വരുന്ന മാർച്ച് 15ന് കല്യാൺ സാംസ്കാരിക വേദി തന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. പാട്ടും പദങ്ങളും ചേർന്ന് സഹൃദയരായ ആസ്വാദകരെ പുളകം കൊള്ളിക്കുന്ന ഒരു സാംസ്കാരിക സന്ധ്യയാണ് അന്നേ ദിവസം ഒരുക്കിയിരിക്കുന്നത്.

    മലയാള ചലച്ചിത്ര ഗാനങ്ങളുടെ മാറുന്ന ഭാവുകത്വത്തെക്കുറിച്ച് മുംബൈയിലെ യുവഗായകരുടെ ഗാനാലാപനത്തിന്റെ അകമ്പടിയോടെ, ഗാനോപാസകനും എഴുത്തുകാരനുമായ അജിത് ശങ്കരൻ അവതരിപ്പിക്കുന്ന നൂതന രീതിയിലുള്ള പ്രബന്ധാവതരണം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കൂടാതെ, ഒരു കാലഘട്ടത്തിന്റെ ചലച്ചിത്ര ഗാനഭാവുകത്വം ഓർമ്മിപ്പിക്കുന്ന ഗാനങ്ങളുടെ അവതരണങ്ങളും സന്ധ്യയെ കൂടുതൽ സമ്പന്നമാക്കും.

    മാർച്ച് 15ന് വൈകിട്ട് നാലു മണിക്ക് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി സാഹിത്യ-സംഗീതാസ്വാദകർക്ക് എക്കാലവും ഓർമ്മിക്കാവുന്ന സാംസ്കാരിക അനുഭവമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...

    ദശാബ്ദത്തിന്റെ നൃത്തമുദ്ര — പത്താം വാർഷികാഘോഷ നിറവിൽ നൃത്ത്യാർപ്പണ

    നവി മുംബൈയുടെ കലാസാംസ്കാരിക വേദികളിൽ ഒരു ദശാബ്ദം പൂർത്തിയാക്കി നൃത്ത്യാർപ്പണ ഫൈൻ ആർട്സ് സെന്റർ, പത്താം വാർഷികം ആഘോഷിക്കുന്നു....

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഭരണമാറ്റ...
    spot_img

    More like this