More
    HomeNewsകലാരംഗത്ത് തരംഗമായി 'ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    Published on

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും കലാപ്രതിഭകളെയും ആദരിക്കുന്ന വൈവിധ്യമാർന്ന കലാ പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

    മാർച്ച് എട്ടിന് നാസിക്കിലെ ഗുരു ദക്ഷിണ ഹാളിൽ നടന്ന സാംസ്കാരിക പരിപാടി നായർ സേവാ സമാജം നാസിക് പ്രസിഡന്റും ജനറൽ സെക്രട്ടറിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

    പിഞ്ചു കുട്ടികളായ ഗംഗ ശശിധരനും സംഘവും അവതരിപ്പിച്ച വർണ്ണാഭമായ കലാപ്രകടനങ്ങൾ കാണികളുടെ കൈയ്യടി നേടി

    പ്രവേശനം സൗജന്യമായിരുന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. വൈസ് പ്രസിഡന്റുമാരായ അജിത് കുമാർ പിള്ളയും രമേഷ് നായരും പരിപാടിയുടെ മാനേജ്‌മെന്റിനും സ്റ്റേജ് ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

    വോളന്റിയർമാരുടെ പൂർണ്ണ പിന്തുണയോടെയാണ് പരിപാടിയുടെ എല്ലാ ഘട്ടങ്ങളും വിജയകരമായി നടപ്പിലാക്കാനായത്.

    കൃത്യമായ ആസൂത്രണവും കൂട്ടായ പ്രവർത്തനവുമാണ് ‘ഗംഗാ തരംഗം’ വൻ വിജയമാക്കാൻ സഹായിച്ചതെന്ന് നായർ സേവാ സമാജം നേതൃത്വം അറിയിച്ചു. പരിപാടിക്ക് പിന്തുണ നൽകിയ പൊതുജനങ്ങൾക്കും സമാജം അംഗങ്ങൾക്കും മാനേജ്‌മെന്റ് കമ്മിറ്റി നന്ദിയും അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this