More
    HomeNewsവനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    Published on

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി . ലോക മാതൃഭാഷാ ദിനവും വനിതാ ദിനവും ആഘോഷിക്കുന്ന വേദിയിലായിരുന്നു ഈ ചടങ്ങ്.

    പരിപാടികളുടെ തുടക്കത്തിൽ സമാജം വൈസ് പ്രസിഡന്റ്‌ ജയദീഷ് വി മാതൃഭാഷാ പ്രഭാഷണവും ശ്രീലത വാര്യർ വനിതാ ദിന സന്ദേശവും അവതരിപ്പിച്ചു.

    റിയ ദിനേശ്,സ്വപ്ന രമേശ്,ലീന പിള്ള,ആതിര സുമിത്ത്,സീതാ ലക്ഷ്മി മേനോൻ തുടങ്ങി വനിതാ സംരംഭകരാണ് ഇത്തവണത്തെ സമാജം വനിതാ ദിന ആഘോഷത്തിൽ പ്രത്യേക ക്ഷണിതാക്കളായത്. ഇവരുടെ വിജയ ഗാഥ മറ്റു വനിതകൾക്കു കൂടി ഒരു മാർഗദർശിയാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് സമാജം വനിതാ വിഭാഗം ഇത്തരം ഒരു വനിതാ ദിന പരിപാടി സംഘടിപ്പിച്ചത് എന്നു വനിതാ വിഭാഗം കൺവീനർ സുമ സുനിൽ പറഞ്ഞു.

    പരിപാടികളുടെ ഭാഗമായി ശോഭാ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഖാർഘറിലെ വനിതാ സംരഭകരുമായി ഇതേ വേദിയിൽ സംവാദം നടത്തുകയും ചെയ്തു.തുടർന്ന് പെൺകുട്ടികളുടെയും വനിതകളുടെയും വിവധ കലാപരിപാടികളും നടന്നു.

    വനിതാ ദിനമായ മാർച്ച് 8 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് , ഖാർഘർ ശില്പ് ചൗക്കിനടുത്തുള്ള പസഫിക് ബാങ്ക്വിറ്റ് ഹാളിലാണ് ലോക മാതൃഭാഷാദിന – വനിതാദിന പരിപാടികൾ നടന്നതു

    വേദിയിൽ സമാജം പ്രസിഡണ്ട് പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. സമാജം സെക്രട്ടറി മനോജ് കെ എൻ സ്വാഗതവും,വനിതാ വിഭാഗം കൺവീനർ സുമ സുനിൽ വാര്യർ നന്ദിയും രേഖപ്പെടുത്തി, അജിതാ വത്സലൻ കാര്യ പരിപാടികൾ നിയന്ത്രിച്ചു.

    അത്താഴ വിരുന്നോടെ പരിപാടികൾ അവസാനിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....

    ഇന്നുമുതൽ സബർബൻ പാതയിൽ 15 എ.സി. കോച്ചുകൾ

    മുംബൈ: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സബർബൻ റെയിൽപാതയിൽ ഇന്നുമുതൽ 15 എ.സി. കോച്ചുകൾ കൂടി സർവീസിൽ...

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...
    spot_img

    More like this