More
    HomeNewsസുരേഷ് വര്‍മ്മയുടെ "കഥകളും കാലവും" സാഹിത്യ സായാഹ്നത്തിൽ

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    Published on

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ ‘എന്റെ കഥയും കാലവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

    മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ റയില്‍വെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തീക്ഷ്ണമായ ജീവിതാനുഭവങ്ങളേയും നാലു പതിറ്റാണ്ടു കാലത്തെ നഗര ജീവിതത്തിലെ വൈരുദ്ധ്യങ്ങളും വൈചിത്ര്യങ്ങ ഒപ്പിയെടുക്കാനുള്ള എളിയ ശ്രമങ്ങളായിരുന്നു തൻ്റെ പരിമിതമായ കഥാലോകം എന്ന് സുരേഷ് വർമ്മ അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ച കഥകളുടെ പിന്നാമ്പുറക്കഥകളും അദ്ദേഹം വിശദീകരിച്ചു..

    ഇന്ത്യ ടുഡെ മാനേജിങ് എഡിറ്റര്‍ എം. ജി. അരുണ്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് വര്‍മ്മയുടെ അനുഭവങ്ങളുടെ തന്നെ ഒരു അതീത സൃഷ്ടിയാണ് അദ്ദേഹത്തിന്റെ ഓരോ കഥകളുമെന്ന് എം. ജി. അരുണ്‍ അഭിപ്രായപ്പെട്ടു. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നു കണ്ടെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് സുരേഷ് വര്‍മ്മ പുതുജീവന്‍ പകർന്ന് പുനർ സൃഷ്ടിക്കുകയാണെന്നും എം. ജി. അരുണ്‍ പറഞ്ഞു.

    സെക്രട്ടറി രാജശേഖരന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോയ് ഗുരുവായൂര്‍ സ്വാഗതം ആശംസിച്ചു. സന്തോഷ് പല്ലശ്ശന ചര്‍ച്ച നിയന്ത്രിച്ചു. കേവലം ഉപരിപ്ലവമായ യഥാതഥ നഗര കഥകൾ സ്വിഷ്ടിക്കുന്നതിനപ്പുറം മഹാനഗരിയുടെ മന:ശാസ്ത്രവും വൈരുദ്ധ്യങ്ങളും കൂടി അനാവരണം ചെയ്യുന്നതാണ് വർമ്മയുടെ കഥകൾ എന്ന് മോഡറേറ്റർ സന്തോഷ് പല്ലശ്ശന അഭിപ്രായപ്പെട്ടു.

    കെ. രാജന്‍ ചർച്ച ഉദ്ഘാടനം ചെയ്തു. പ്രേമന്‍ ഇല്ലത്ത്, അനില്‍ പ്രകാശ്, ജോസ് കല്ലുപ്ര, പി. വിശ്വനാഥന്‍, ജയശ്രീ സുരേഷ്, രാജേന്ദ്രന്‍ കുറ്റൂര്‍, വിജയന്‍ പിള്ള, അജിത് ആനാരി, മോഹന്‍ സി. നായര്‍, ഇ. ഹരീന്ദ്രനാഥ്, വേണുഗോപാൽ ജയകുമാര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.

    പ്രേമന്‍ ഇല്ലത്ത് നന്ദി പ്രകാശിപ്പിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...

    ദശാബ്ദത്തിന്റെ നൃത്തമുദ്ര — പത്താം വാർഷികാഘോഷ നിറവിൽ നൃത്ത്യാർപ്പണ

    നവി മുംബൈയുടെ കലാസാംസ്കാരിക വേദികളിൽ ഒരു ദശാബ്ദം പൂർത്തിയാക്കി നൃത്ത്യാർപ്പണ ഫൈൻ ആർട്സ് സെന്റർ, പത്താം വാർഷികം ആഘോഷിക്കുന്നു....

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഭരണമാറ്റ...

    ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

    നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി...
    spot_img

    More like this