അംബർനാഥ് കേരള സമാജം വനിത വിഭാഗം മാർച്ച് 8 ഞായറാഴ്ച അന്താരാഷ്ട് വനിതാ ദിനം ആഘോഷിച്ചു. രാവിലെ 11-00 മണി മുതൽ ഉച്ചക്ക് 2:00 മണി വരെ അംബർനാഥ് MMM ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളം ഫിലിം ആൻ്റ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സിൻ്റെ ചെയർപേഴ്സൺ പ്രൊ: ലക്ഷ്മി പത്മനാഭൻ മുഖ്യാതിഥിയായിരുന്നു.
സമാജം അദ്ധ്യക്ഷൻ എൻ ഗോപാലൻ, സമാജം വനിതാവിഭാഗം അദ്ധ്യക്ഷ പുഷ്പ മാബ്രോസ് എന്നിവർ സംസാരിച്ചു. സമാജം വനിതാ വിഭാഗം ധനാധികാരി മഞ്ജു മുരളി നന്ദി പറഞ്ഞു.
മഹാരാഷ്ട്രയിലെ സ്ത്രീകളുടെ പരമ്പരാഗത ഉത്സവമായ ഹൽദി കുങ്കും സദസ്സിൽ ആഘോഷിച്ചു.
100 ൽപരം സ്ത്രീകൾ പങ്കെടുത്ത മത്സരങ്ങൾ അരങ്ങേറിയെന്ന് .കാര്യദർശി ടിവി രതീഷ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS
