കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ കുറിച്ച് മുംബൈ മലയാളികളുടെ കാഴ്ചപ്പാട് വ്യക്തമാക്കാനുള്ള അവസരത്തിനാണ് മലയാള ഭാഷാ പ്രചാരണ സംഘം മീരാഭയന്ദർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തുറന്ന ചർച്ച വേദിയാകുന്നത്. മാർച്ച് 21-ന് മീര റോഡ് ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ വൈകുന്നേരം 6 മുതൽ രാത്രി 9 വരെയാണ് പരിപാടി.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്, സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം കെ.കെ. പ്രകാശൻ, ബി.ജെ.പി ജില്ല നിർവാഹക സമിതി ഉപാധ്യക്ഷൻ രമേശ് കലംബൊലി, ഷിൻഡെ ശിവസേന കേരള സെൽ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ശ്രീകാന്ത് നായർ, മലയാള മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ആർ ഡി ഹരികുമാർ എന്നിവർ പങ്കെടുക്കും. ഡോ വിവേകാന്ദൻ മോഡറേറ്ററായിരിക്കും. കൂടാതെ കെ.പി. സജി, നാരായണൻ നായർ, ബാബുരാജ്, ഹരീഷ് ആലത്തൂർ, മധുസൂദനൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
കേരള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പ്രേക്ഷകർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നും കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS
