വസായ് ഈസ്റ്റ് സമാജത്തിന്റെ ഇരുപത്തി അഞ്ചാമത് വാർഷിക ആഘോഷം, എവർ ഷൈൻ സിറ്റിയിലുള്ള സെന്റ് തോമസ് കാതലിക് ചർച്ച് ഹാളിൽ മാർച്ച് പതിനാല് വൈകിട്ട് ആറ് മണിമുതൽ നടക്കും. സിനിമ, സീരിയൽ നടനും, ബ്ലോഗറും, പ്രഭാഷകനുമായ കിഷോർ.എൻ.കെ. മുഖ്യാതിഥിയായിരിക്കും.
പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന നൃത്ത നൃത്യങ്ങൾ, കരോക്കെ ഗാനമേള, ലഘുനാടകം തുടങ്ങിയവ ആഘോഷത്തിന് മാറ്റ് കൂട്ടും. സാമൂഹ്യ സേവന രംഗത്തെ സമാജത്തിന്റെ കാൽ നൂറ്റാണ്ട് സാന്നിദ്ധ്യം വൻപിച്ച ആലോഷമാക്കുകയാണ് വസായിയിലെ മലയാളികൾ. സമാജത്തിന്റെ രൂപീകരണ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നവരെ ആഘോഷച്ചടങ്ങിൽ അനുമോദിക്കും. തുടർന്ന് സ്നേഹ വിരുന്ന് ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഒന്നിന് പ്രദേശത്തെ പത്ത് ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ സ്കൈ സ്ട്രൈക്കേഴ്സ് വിജയികളും, ക്ലാസിക് സ്ട്രൈക്കേഴ്സ് റണ്ണറപ്പുമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS
