More
    Homeലക്ഷ്മിനാരായണൻ യാത്രയായി; വിട പറയുന്നത് നിസ്വാർത്ഥനായ സാമൂഹിക പ്രവർത്തകൻ

    ലക്ഷ്മിനാരായണൻ യാത്രയായി; വിട പറയുന്നത് നിസ്വാർത്ഥനായ സാമൂഹിക പ്രവർത്തകൻ

    Published on

    മുളുണ്ട് കേരള സമാജത്തിന്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു.

    ചൊവ്വാഴ്ച മാർച്ച്‌ 10ന് വൈകുന്നേരം, ചെന്നൈയിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്ന ലക്ഷ്മിനാരായണനൻ മുളുണ്ട് ഈസ്റ്റിലെ സച്ചിൻ സൊസൈറ്റിയിൽ നിന്ന് കുടുംബസമേതം കഴിഞ്ഞ മാസമാണ് ചെന്നൈയിലേക്ക് താമസം മാറ്റിയത്. തൃശൂർ ജില്ലയിൽ പഴയന്നൂർ കറുത്തേടത്ത് തറവാട്ടിൽ ആണ് ജനിച്ചത്.

    ഗോദറേജ്, പ്രോക്ടർ & ഗമ്പിൾ എന്നീ കമ്പനികളിൽ ഉയർന്ന ഉദ്യോഗസ്ഥനായാണ് റിട്ടയർ ചെയ്തത്. സമാജത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങളിൽ മികവ് തെളിയിച്ച ലക്ഷ്മിനാരായണൻ ദീർഘകാലം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    വളരെ സൗമ്യവും ആകർഷകവുമായ വ്യക്തിത്വതിന്നുടമയായ നല്ലൊരു പ്രവർത്തകാനെയാണ് സമാജത്തിന് നഷ്ടമായതെന്ന് സമാജം പ്രസിഡന്റ്‌ ടി. കെ. രാജേന്ദ്രബാബു അറിയിച്ചു.

    ഭാര്യ : ശാന്തി ലക്ഷ്മി നാരായണൻ, റിട്ടയേർഡ് ഹെഡ് മിസ്ട്രെസ് ഗുരുനാനാക് പബ്ലിക് അക്കാഡമി ഭാണ്ടുപ്പ്. മകൻ : സുശാന്ത്‌, (യു. കെ.), മകൾ : സൗമ്യ( തിയ്യറ്റർ ടീച്ചർ,ചെന്നൈ), മരുമക്കൾ: പ്രിയങ്ക ജയപ്രകാശ്, സുശാന്ത്‌ ഗോപാലകൃഷ്ണ

    ശവസംസ്കാരം നാളെ,വെള്ളിയാഴ്ച കാലത്ത് ചെന്നൈയിൽ വെച്ച് നടക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    വസായ് ഈസ്റ്റ്‌ സമാജം സിൽവർ ജൂബിലി ആഘോഷം മാർച്ച്‌ 14ന്; സിനിമാ സീരിയൽ നടൻ കിഷോർ മുഖ്യാതിഥി

    വസായ് ഈസ്റ്റ്‌ സമാജത്തിന്റെ ഇരുപത്തി അഞ്ചാമത് വാർഷിക ആഘോഷം, എവർ ഷൈൻ സിറ്റിയിലുള്ള സെന്റ് തോമസ് കാതലിക് ചർച്ച്‌...

    കേരള സംസ്ഥാന വികസനം ; മുംബൈയിൽ ചർച്ചയ്ക്ക് വേദിയൊരുക്കി മലയാള ഭാഷാ പ്രചാരണ സംഘം

    കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ...

    മുംബൈയിൽ അലഞ്ഞു തിരിഞ്ഞ മലയാളി യുവാവിന് വഴികാട്ടിയായി മനുഷ്യസ്നേഹം

    മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന...

    റമസാൻ കിറ്റ് വിതരണവുമായി AIKMCC മഹാരാഷ്ട്ര

    മുംബൈ:All India KMCC (AIKMCC) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ മാസത്തോടനുബന്ധിച്ച് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ റമസാൻ...
    spot_img

    More like this