More
    Homeമുംബൈയിൽ എൽപിജി ക്ഷാമത്തിനിടെ റെസ്റ്റോറന്റ് ഉടമകളുടെ പ്രധാന വെല്ലുവിളി ജീവനക്കാരുടെ ഭക്ഷണം

    മുംബൈയിൽ എൽപിജി ക്ഷാമത്തിനിടെ റെസ്റ്റോറന്റ് ഉടമകളുടെ പ്രധാന വെല്ലുവിളി ജീവനക്കാരുടെ ഭക്ഷണം

    Published on

    മുംബൈ നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റ് അടുക്കളകളിൽ എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ബിസിനസ്സ് തുടരുന്നതിനൊപ്പം സ്ഥാപനങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഫൗണ്ടൻ പ്ലാസ ഉടമ പറയുന്നു.

    ഇന്ധന ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചു നിൽക്കുന്ന ഭക്ഷണശാലകൾ അടുക്കളയിലെ വാതക ഉപഭോഗം നിയന്ത്രിക്കാനും ജീവനക്കാരുടെ ഭക്ഷണം ലളിതമാക്കാനും നിർബന്ധിതരായിരിക്കുകയാണ്.

    ജീവനക്കാർക്കായി മുമ്പ് വിപുലമായിരുന്ന ഭക്ഷണക്രമം ഇപ്പോൾ പരിപ്പ്, അരി, സബ്ജി എന്നീ അടിസ്ഥാന വിഭവങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണെന്ന് മാട്ടുംഗയിലെ മണിസ് ലഞ്ച് ഹോം ഉടമയും പറയുന്നു.

    “ഭക്ഷണം ശരിയായി ലഭിക്കാതിരുന്നാൽ പല തൊഴിലാളികളും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നാണ് ഹോട്ടൽ ഉടമകൾ ആശങ്കപ്പെടുന്നത്.

    ഗ്യാസ് ലാഭിക്കുന്നതിനായി നിരവധി റെസ്റ്റോറന്റുകൾ മെനുകളും വെട്ടിക്കുറയ്ക്കുകയാണ്. വാഷിയിലും ബേലാപൂരിലുമുള്ള ചില ഉഡുപ്പി ഭക്ഷണശാലകൾ ജനപ്രിയമായ ചില അരി വിഭവങ്ങളും പൊങ്കലും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുമ്പോൾ കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടതിനാൽ ചില പ്രത്യേക വിഭവങ്ങളും മെനുവിൽ നിന്ന് ഒഴിവാക്കിയിരിക്കയാണ്.

    ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ (HRAWI) യുടെ കണക്കുപ്രകാരം, ഏകദേശം 50 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും എൽപിജി ക്ഷാമത്തെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. മറ്റ് പല സ്ഥാപനങ്ങളും പരിമിതമായ സമയത്തും ചുരുക്കിയ മെനുവുമായാണ് പ്രവർത്തനം തുടരുന്നത്.

    പുതിയ സിലിണ്ടറുകൾ വിപണിയിലെത്തുന്നതിൽ താമസം നേരിടുകയാണെങ്കിൽ ചെറുകിടയും ഇടത്തരം ഭക്ഷണശാലകളും കൂടുതൽ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻസ് മുന്നറിയിപ്പ് നൽകി.

    പ്രതിമാസ വാണിജ്യ എൽപിജി ആവശ്യകതയുടെ ഏകദേശം 20 ശതമാനം അധികമായി അനുവദിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിൽ വ്യവസായം പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും വിതരണം എത്ര വേഗത്തിൽ സാധാരണ നിലയിലാകുമെന്ന് സംബന്ധിച്ച ആശങ്ക തുടരുകയാണെന്ന് റെസ്റ്റോറന്റ് ഉടമകൾ പറയുന്നു.

    ഇതിനിടെ സിലിണ്ടറുകൾ അനാവശ്യമായി സംഭരിക്കുന്നതും പരിഭ്രാന്തരായി വാങ്ങുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ വാണിജ്യ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നടപടികൾ വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മഹാരാഷ്ട്രയെ ആഗോള കെമിക്കൽ ഹബ്ബാക്കി മാറ്റാൻ ഐസിസിയെ ക്ഷണിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

    മുംബൈയിൽ നടന്ന കോൺഫറൻസിനോടനുബന്ധിച്ച് ഇന്ത്യൻ കെമിക്കൽ കൗൺസിൽ സംഘടിപ്പിച്ച സിഇഒ റൗണ്ട് ടേബിളിൽ ഇന്ത്യയിലെയും ബഹുരാഷ്ട്ര കമ്പനികളിലെയും നൂറിലധികം...

    മഹാരാഷ്ട്രയിൽ ഇ-റിക്ഷകൾക്കും ഇ-ബൈക്കുകൾക്കും പെർമിറ്റ് നിർബന്ധമാക്കുന്നു

    യാത്രക്കാരെ കൊണ്ടുപോകുന്ന ഇലക്ട്രിക് റിക്ഷകൾക്കും ഇ-ബൈക്കുകൾക്കും പെർമിറ്റ് നിർബന്ധമാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി പ്രതാപ് സർനായിക്...

    വസായ് ഈസ്റ്റ്‌ സമാജം സിൽവർ ജൂബിലി ആഘോഷം മാർച്ച്‌ 14ന്; സിനിമാ സീരിയൽ നടൻ കിഷോർ മുഖ്യാതിഥി

    വസായ് ഈസ്റ്റ്‌ സമാജത്തിന്റെ ഇരുപത്തി അഞ്ചാമത് വാർഷിക ആഘോഷം, എവർ ഷൈൻ സിറ്റിയിലുള്ള സെന്റ് തോമസ് കാതലിക് ചർച്ച്‌...

    ലക്ഷ്മിനാരായണൻ യാത്രയായി; വിട പറയുന്നത് നിസ്വാർത്ഥനായ സാമൂഹിക പ്രവർത്തകൻ

    മുളുണ്ട് കേരള സമാജത്തിന്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു. ചൊവ്വാഴ്ച മാർച്ച്‌...
    spot_img

    More like this