ഇന്ത്യൻ സിനിമയുടെ യഥാർത്ഥ നായകന്‍ എന്നറിയപ്പെടുന്ന ഇതിഹാസ നടൻ ധർമ്മേന്ദ്ര, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 89-ാം വയസ്സിലാണ് വിട പറയുന്നത്
ധർമ്മേന്ദ്രയ്ക്ക് ദീർഘകാലമായി അസുഖമുണ്ടായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. .
വിഖ്യാത ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഭാര്യ ഹേമാ മാലിനി, മകൻ സണ്ണി ഡിയോൾ, കൂടാതെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഗോവിന്ദ തുടങ്ങി വലിയൊരു താര നിര തന്നെ ആശുപത്രിയിലെത്തിയിരുന്നു.
ഏപ്രിലിൽ നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഹിന്ദി സിനിമയിലെ കരുത്തിന്റെയും കാരിഷ്മയുടെയും പ്രതിരൂപമായ നടൻ “ഹീ-മാൻ ഓഫ് ബോളിവുഡ്” എന്നാണ് അറിയപ്പെട്ടിരുന്നത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
ഡിസംബർ എട്ടിന് താരത്തിന് 90 വയസ്സ് തികയാനിരിക്കെയാണ് വിയോഗ വാർത്ത ആരാധകരെ ദുഖത്തിലാഴ്ത്തുന്നത് .
‘ദിൽ ഭീ തേരാ ഹം ഭീ തേരേ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് കടന്നു വരുന്നത്.
പ്രണയ നായകനായി സിനിമയിൽ തുടക്കം. പിന്നീട് ആക്ഷൻ വേഷങ്ങളിലും ഹാസ്യ കഥാപാത്രങ്ങളിലുമെല്ലാം തന്റേതായ ശൈലി പകർന്നാടിയാണ് ധർമ്മേന്ദ്ര ജനപ്രിയനായത്.
‘ഷോലെ ’, ഫൂൽ ഔർ പത്തർ ‘ചുപ്കേ ചുപ്കേ’, ‘സതേ പേ സതാ’, ‘യാദോം കി ബാരാത്’, ‘മേരാ ഗാവ് മേരാ ദേശ്’ — തുടങ്ങി അനവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ താര പദവിയിലെത്തി
1935 ഡിസംബർ 8 ന് പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ധരം സിംഗ് ഡിയോൾ എന്ന ധർമ്മേന്ദ്ര ജനിച്ചത്. പിതാവ് കേവൽ കിഷൻ സിംഗ് ഡിയോൾ ഒരു സ്കൂൾ അദ്ധ്യാപകനും അമ്മ ഒരു വീട്ടമ്മയുമായിരുന്നു. ധർമ്മേന്ദ്ര പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളിലാണ് വളർന്നത്.
താനൊരു കർഷകന്റെ മകനാണെന്ന് ധർമ്മേന്ദ്ര പല വേദികളിലും അഭിമാനത്തോടെ പറയുമായിരുന്നു.

