മുംബൈ: ഒക്ടോബർ 18
അക്ബർ ട്രാവൽസ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുൾ നാസറിന് ലോകപ്രശസ്തമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ്.
ഇൻഡോ–അറബ് കോൺഫെഡറേഷൻ കൗൺസിൽ (റെജി.) മഹാരാഷ്ട്ര ചാപ്റ്റർ – മുംബൈ–താനെ ഡിവിഷന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പുരസ്‌കാരം സമർപ്പിക്കും.
പ്രവർത്തനമേഖലയിൽ അസാധാരണ നേട്ടം കൈവരിച്ച വ്യക്തികൾക്കാണ് ഈ പുരസ്‌കാരം നൽകാറുള്ളത്. 2005 ൽ ആരംഭിച്ച അവാർഡുകൾ ഇതിനകം 16 രാജ്യങ്ങളിൽ നിന്നുള്ള 92 പ്രഗത്ഭരെ അംഗീകരിച്ചിട്ടുണ്ട്. മുൻകാല ജേതാക്കളിൽ ജനാബ് എം.എ. യൂസഫലിയും ഡോ. ആസാദ് മൂപ്പനും ഉൾപ്പെടുന്നു.
ഒക്ടോബർ 25 ശനിയാഴ്ച വൈകുന്നേരം 6.30ന്, താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ചെക്ക് നാക്കയിലെ ആർ-നെസ്റ്റ് ബാങ്ക്വറ്റ് ഹാളിൽ വച്ചായിരിക്കും പുരസ്‌കാര ദാന ചടങ്ങ്.
കൂടാതെ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള (മുൻ മിസോറാം, ഗോവ ഗവർണർ) രചിച്ച ഏറ്റവും പുതിയ കൃതികളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചിട്ടുള്ള അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയെ ആദരിക്കും.

