നവി മുംബൈ:
പൻവേൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ, പ്രശസ്ത ഗസൽ ഗായകൻ അലോഷി അവതരിപ്പിക്കുന്ന സംഗീത സന്ധ്യ ജനുവരി 24 ശനിയാഴ്ച ന്യൂ പൻവേലിലെ ഫടാക്കെ സ്കൂളിൽ സംഘടിപ്പിക്കും. വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ, ഗൃഹാതുരുത പകർന്നാടുന്ന ഈണവും താളവുമായി സംഗീത രംഗത്ത് വേറിട്ട ശൈലിയുമായി ശ്രദ്ധ നേടിയ കലാകാരൻ വേദിയെ ത്രസിപ്പിക്കും.
ആസ്വാദകരുമായി സംവദിച്ചും കൂടെ പാടിയും വേറിട്ട സംഗീതാനുഭവം പകർന്നാടിയാണ് അലോഷി പ്രേക്ഷക പ്രീതി നേടുന്നത്. പൻവേൽ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കുന്ന ഈ സംഗീതസന്ധ്യ, കുടുംബസമേതം ആസ്വദിക്കാവുന്ന വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:
സതീഷ് നായർ – 9920045387
കെ. എ. ജോസഫ് – 9820429372
സോമരാജൻ – 98212 28986
രാജേന്ദ്രൻ പിള്ള – 9167831057
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
