ക്രിസ്മസ് ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കമാകുകയാണ് ഖാർഘർ ഗ്ലേഷ്യ (Glacia Kharghar) സംഘടിപ്പിക്കുന്ന ക്രിസ്മസ് പാർട്ടി – ബ്രഞ്ച് ബഫേ. ഡിസംബർ 21 (ഞായർ) രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെ നടക്കുന്ന പ്രത്യേക പരിപാടിയിൽ, ഭക്ഷണത്തിനൊപ്പം സൗന്ദര്യപരിചരണ അനുഭവങ്ങളും ഒരുമിച്ച് ഒരുക്കിയിരിക്കുകയാണ് ഗ്ലേഷ്യ.
ബ്രഞ്ച് ബഫേയിൽ പങ്കെടുക്കുന്ന അതിഥികൾക്ക് ഫ്രീ സർവീസ് ഗിഫ്റ്റ് വൗച്ചർ എന്ന പ്രത്യേക ആകർഷണവും ഒരുക്കിയിട്ടുണ്ട്. ഫാഷനും ബ്യൂട്ടിയും ആസ്വദിക്കുന്നവർക്ക് ഒരുപോലെ ആകർഷകമായ പരിപാടിയാണിതെന്നാണ് സംഘാടക ഷീബ കോമളൻ അവകാശപ്പെടുന്നത്.
ഡ്രസ് കോഡ്: റെഡ് അല്ലെങ്കിൽ വൈറ്റ് എന്നതും ക്രിസ്മസ് ആഘോഷത്തിന്റെ തിളക്കം കൂട്ടുന്ന ഘടകമാണ്.
ഖാർഘർ സെക്ടർ 15, ഡി-മാർട്ട് റോഡിൽ മില്ലേനിയം എമ്പയർ ഷോപ്പ് നമ്പർ 7ൽ നടക്കുന്ന പാർട്ടിയിൽ ഡ്രസ് കോഡ് റെഡ് അല്ലെങ്കിൽ വൈറ്റ് എന്നതും ക്രിസ്മസ് ആഘോഷത്തിന്റെ തിളക്കം കൂട്ടുന്ന ഘടകമാണ്.
സൗന്ദര്യവും സ്റ്റൈലും ആഘോഷവും ഒന്നിക്കുന്ന ഈ ക്രിസ്മസ് ബ്രഞ്ച് പാർട്ടി, ഖാർഘറിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രത്യേക നിറം പകരുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.
