NDCA & ദി സ്മാഷേഴ്സ് പ്രൊഫഷണൽ കപ്പ് 2026-ൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് പ്രോ ജംബോ ടീം റണ്ണേഴ്‌സ്-അപ്പ് സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടീമിനെ ഫൈനലിലെത്തിച്ച ടീം ലീഡർ ഡെഫ് ഇന്റർനാഷണൽ ക്രിക്കറ്ററും ഓൾറൗണ്ടറുമായ സുധീഷ് നായരെ കായികലോകം അഭിനന്ദിച്ചു.
എട്ട് മത്സരങ്ങളിൽ ആറിലും വിജയം സ്വന്തമാക്കി 12 പോയിന്റ് സമാഹരിച്ച പ്രോ ജംബോ, സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടൂർണമെന്റിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ലീഗ് ഘട്ടത്തിൽ തന്നെ മികച്ച കൂട്ടായ്മയും മത്സര മനോഭാവവും പ്രകടിപ്പിച്ച ടീം, ഫൈനൽ വരെ ആത്മവിശ്വാസത്തോടെ മുന്നേറി.

സുധീഷ് നായരുടെ നേതൃത്വവും വ്യക്തിഗത പ്രകടനവുമാണ് ടീമിന്റെ വിജയയാത്രയ്ക്ക് പ്രധാന അടിത്തറയായി മാറിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് തെളിയിച്ച ഈ നാസിക് മലയാളി നിർണായക ഘട്ടങ്ങളിൽ ടീം രക്ഷകനായി മാറി. സമ്മർദ്ദസാഹചര്യങ്ങളിലും സമാധാനപൂർവ്വമായ സമീപനം കൈവരിച്ച് ടീമിനെ നയിച്ചതാണ് ശ്രദ്ധേയമായത്.
ഒരു ഡെഫ് ഇന്റർനാഷണൽ ക്രിക്കറ്ററായി സുധീഷ് നായർ കാഴ്ചവെക്കുന്ന പ്രതിബദ്ധതയും ആത്മവിശ്വാസവും നിരവധി യുവതാരങ്ങൾക്ക് പ്രചോദനമാണ്. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കായികരംഗത്ത് നേട്ടങ്ങൾ കൊയ്യാനാകുമെന്ന് അദ്ദേഹത്തിന്റെ യാത്ര തെളിയിക്കുന്നു.
റണ്ണേഴ്‌സ്-അപ്പ് സ്ഥാനം നേടിയെങ്കിലും പ്രോ ജമ്പോയുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും ടൂർണമെന്റിന്റെ പ്രധാന ആകർഷണമായി മാറി. സുധീഷ് നായരുടെ നേതൃത്വത്തിൽ ടീം മുന്നോട്ട് കൂടി വലിയ നേട്ടങ്ങൾ കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കായികപ്രേമികളും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
